Advertisment

അങ്ങാടിപ്പുറം ഓരോടം പാലം അപകടാവസ്ഥക്ക് പരിഹാരം കാണണം: വെൽഫെയർ പാർട്ടി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

അങ്ങാടിപ്പുറം: ഓരോടം പാലം അപകടാവസ്ഥക്ക് പരിഹാരം കാണുക എൻഎച്ച് അധികൃതരുടെയും പോലീസിന്റെയും ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും അവഗണന അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി. ദിവസങ്ങൾക്കുള്ളിൽ നടന്ന രണ്ട് അപകടങ്ങൾക്കുള്ള കാരണം 100 വർഷത്തോളം പഴക്കമുള്ള ചെറുപുഴയുടെ കുറുകെയുള്ള പാലം റോഡുകൾക്കുള്ള വീതി അനുസരിച്ച് പാലത്തിന് വീതി ഇല്ലാത്തതുകൊണ്ടും അപകട മേഖലയിൽ ഒരു സൂചന ബോർഡ് പോലും സ്ഥാപിച്ചിട്ടില്ലതതും , റോഡിനെ അപേക്ഷിച്ച് നന്നേ വിതികുറഞ്ഞ പാലം അരികിലെത്തുമ്പോഴാണ് ഡ്രൈവർമാർക്ക് തിരിച്ചറിയാനാവുന്നത്. അപ്പോഴേക്കും നിയന്ത്രണം വിടുകയാണ്. ഒരേ രീതിയിൽ പലതവണ അപകടങ്ങൾ നടക്കുമ്പോഴും തലനാരിഴക്കാണ് വാഹനത്തിൽ ഉള്ളവർ രക്ഷപ്പെടുന്നത്.

എംപിയും എംഎൽഎയും അടിയന്തരമായി ഇടപെട്ടുകൊണ്ട് ഇതിനൊരു പരിഹാരം കാണണം എന്നും വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡൻറ് ഖാദർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു.

ജലാൽ കൂട്ടിലങ്ങാടി, ഖദീജ വെങ്കിട്ട , അഷറഫ് കുറവ്, സൈതാലി വലമ്പൂര്, ജമാൽ മങ്കട, എ ടി മുഹമ്മദ് , നൗഷാദ് അരിപ്ര, മുബാറക്ക് മാസ്റ്റർ എന്നിവർ സംസാരിച്ചു.  സി എച്ച് സലാം മാസ്റ്റർ സ്വാഗതവും സക്കീർ മാസ്റ്റർ നന്ദിയും പറഞ്ഞു.

Advertisment