Advertisment

പൗരത്വ ബിൽ ഭരണഘടനാവിരുദ്ധം - അനൂപ് വി ആർ

New Update

പെരിന്തൽമണ്ണ:  പൂപ്പലം അൽ ജാമിഅ ആർട്ട്സ് & സയൻസ് കോളജിൽ മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

Advertisment

publive-image

തിയേറ്റർ ക്ലബിന്റെ അഭിമുഖ്യത്തിൽ തെരുവു നാടകവും, മാഗസിൻ സമിതിയുടെ കീഴിൽ പ്രശസ്ത എഴുത്തുകാരനും, സാമൂഹിക പ്രവർത്തകനും രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കേരള ഘടകം രക്ഷാധികാരിയുമായ അനൂപ് വി.ആർ മായി സംവേദന സെഷനും സംഘടിപ്പിച്ചു.

പരിപാടിയിൽ കോളജ് പ്രിൻസിപ്പൾ എ പി റിയാസ് അധ്യക്ഷത വഹിച്ചു, അധ്യാപകരായ സൽമാനുൽ ഫാരിസ്, യഹ്‌യ, യൂണിയൻ ചെയർമാൻ ഹനാനു റഹ്മാൻ എന്നിവർ സംസാരിച്ചു.

യു യു സി അഹ്‌മദ്‌ സഫ്‌വാൻ, സ്റ്റുഡന്റ് എഡിറ്റർ അഫ്‌ല, ജനറൽ സെക്രട്ടറി അക്ഷയ് ആനന്ദ് എന്നിവർ നേതൃത്വം നൽകി.

Advertisment