Advertisment

മലപ്പുറം ആസാദി സ്ക്വയർ പതിനേഴാം ദിന പരിപാടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

New Update

മലപ്പുറം:  പാർലമെൻറിലെ തലയെണ്ണം കൂടുതൽ ഉള്ളതിൻ്റെ ബലത്തിൽ മോഡി-ഷാ ഭരണകൂടം നടപ്പാക്കാൻ ശ്രമിക്കുന്ന നീതികേടുകൾക്കെതിരെ രാജ്യം ഒന്നിച്ചു നിൽക്കുമെന്ന് എ.ഐ.സി.സി മെംബർ ഹരിപ്രിയ.

Advertisment

അന്നത്തിലും വസ്ത്രത്തിലും സാമൂഹ്യ ഇടങ്ങളിലും വിലക്കുകൾ സൃഷ്ടിച്ച് അവസാനം രാജ്യത്തിലെ ജനതയുടെ ജന്മാവകാശമായ പൗരത്വത്തിൽ കൈവച്ചിരിക്കുന്നു.

publive-image

അതുകൊണ്ട് നിങ്ങൾ നിഷേധിക്കുന്ന വേഷങ്ങൾ ഈ രാജ്യം ഒറ്റക്കെട്ടായി എടുത്തണിയും. അതിൻ്റെ പേരിൽ കിട്ടുന്ന തീവ്രവാദ മുദ്രകളെ അഭിമാനത്തോടെ സ്വീകരിക്കും. ഇത് ഈ രാജ്യം നിലനിൽക്കണോ വേണ്ടേ എന്നു തീരുമാനിക്കാനുള്ള പോരാട്ടമാണെന്നും അവർ പറഞ്ഞു.

ആസാദി സ്ക്വയറിലെ പതിനേഴാം ദിന പരിപാടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

'ക്വിൽ ഫൗണ്ടേഷൻ' ഡയറക്ടർ കെ.കെ സുഹൈൽ, എം.എസ്.എം സംസ്ഥാന പ്രസിഡൻ്റ് ഫാസിൽ വി.സി, ജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗം അബ്ദുൽ ഹക്കീം നദ് വി, സാമൂഹ്യ പ്രവർത്തകൻ ഒ.പി രവീന്ദ്രൻ സംസാരിച്ചു. കോട്ടക്കൽ ഗോൾഡൺ സെൻട്രൽ സ്കൂൾ 'മലർവാടി ബാലസംഘം' യൂനിറ്റ് സർഗപ്രതിരോധം അവതരിപ്പിച്ചു.

Advertisment