Advertisment

ജന്മനാടിനു ആവേശം പകർന്ന് ആയിശ റന്ന ആസാദി സ്ക്വയറിൽ

New Update

മലപ്പുറം:   ഭ്രാന്തൻ ഹിന്ദുത്വദേശീയതക്കെതിരായ ചൂണ്ടുവിരലായി ആയിശ റന്ന മലപ്പുറത്തു ആസാദി സ്ക്വയറിൽ. ദൽഹി സി.എ.എ വിരുദ്ധസമരനായിക ജന്മദേശത്ത് നടക്കുന്ന സമരത്തിന് ആവേശസാന്നിധ്യമായി.

Advertisment

മലപ്പുറത്ത് നടക്കുന്ന ആസാദിസ്ക്വയറിൻ്റെ ഇരുപത്തിനാലാം ദിന പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു അവർ.സ്ത്രീകളും കുട്ടികളും മുദ്രാവാക്യം വിളികളോടെ അവരെ വേദിയിലേക്കാനയിച്ചു.

publive-image

സമരത്തീച്ചൂളയിൽ പൊരിയുന്നവർക്കു ശാഹീൻ ബാഗുകളും ആസാദി സ്ക്വയറുകളും ആവേശവും ആത്മവിശ്വാസവും നൽകുന്നു എന്ന് അവർ പറഞ്ഞു.

ഭരണകൂടം സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുമ്പോഴും ഇന്ത്യ മൊത്തം ഫാഷിസത്തിനെതിരെ കൂടെയുണ്ടെന്ന ബോധ്യം എല്ലാവർക്കും മുൻപിൽ എഴുന്നേറ്റ് നിൽക്കാൻ പ്രചോദനമേകുന്നു.

പിഞ്ചുമക്കളുടെ ഭാവിയും ബാല്യവും നഷ്ടപ്പെടുത്തുന്ന ആർ.എസ്.എസ് ലോകത്തോട് മറുപടി പറയേണ്ടി വരും.ഇന്ത്യയിലെ ഓരോ മനുഷ്യനും നേതൃത്വം കൊടുക്കുന്ന സമരമാണിത്.

ഓരോരുത്തർക്കും റോളുണ്ട്. ഷാഹിൻ ബാഗുകളെ തകർക്കാൻ ശ്രമിക്കുന്നവരോട്, ഒന്നിന്റെ തകർച്ച ഒരായിരം ഷഹിൻ ബാഗുകൾക്ക് ജന്മം നൽകുമെന്ന് പ്രഖ്യാപിക്കാൻ നമുക്കാവണം.

എൻ.പി.ആർ നടപടികളോട് നിസ്സഹകരിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു. ഇരുപത്തിനാലാം ദിന പരിപാടി ടി.വി ഇബ്രാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഐ.പി.എച്ച് ഡയരക്ടർ ഡോ.കൂട്ടിൽ മുഹമദലി,സംസ്കാരിക സാഹിതി സംസ്ഥാന പ്രസിഡൻ്റ് ആര്യാടൻ ഷൗക്കത്ത്,ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് സലീം മമ്പാട്,ജില്ലാ സെക്രട്ടറി സലാഹുദ്ദീൻ ചൂനൂർ,ജില്ലാ സമിതിയംഗം സി.എച്ച്.ബഷീർ എസ്.ഐ.ഒ ജില്ലാ വൈസ് പ്രസിഡൻ്റ് ബാസിത് താനൂർ സംസാരിച്ചു.

കെ.പി.അബ്ദുറസാഖ്, സൽവ, അസിൻ വെള്ളില എന്നിവർ പ്രതിഷേധഗാനങ്ങൾ അവതരിപ്പിച്ചു. ജി.ഐ.ഒ മലപ്പുറം ഫാസിസത്തിനെതിരായ പ്രതിഷേധ കഥാപ്രസംഗം അവതരിപ്പിച്ചു.

ഇന്ന് (ചൊവ്വ) ആസാദി സ്ക്വയറിലെ പരിപാടികൾക്കു മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നൽകും.

അഡ്വ.എൻ.ഷംസുദ്ധീൻ എം.എൽ.എ,മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി,യൂത്ത് ലീഗ് മലപ്പുറം മണ്ഡലം പ്രസിഡൻ്റ് കെ.എൻ.ഷാനവാസ്,ജനറൽ സെക്രട്ടറി അഷ്റഫ് പാറച്ചോടൻ, വൈസ് പ്രസിഡന്റ് കെ.കെ ഹക്കീം സംബന്ധിക്കും.

Advertisment