Advertisment

ആസിമിന്റെ ഒരു മോഹം ലൗഷോറിലൂടെ പൂവണിഞ്ഞു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

ന്മനാ ഇരു കൈയും ഇല്ല; ഒരു കാലിന് സ്വാധീനവുമില്ലാത്ത ആസിമിന് പരസഹായമില്ലാതെ ഇനി വെളിയിലിറങ്ങി ചുറ്റുപാടും കാണാം.

സംസ്ഥാന സര്‍ക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവും വിദ്യാഭ്യാസ അവകാശ പോരാളിയുമായ ആസിം വെളിമണ്ണയുടെ ഒരു വലിയ ആഗ്രഹമാണ് ലൗഷോറിലൂടെ പൂവണിഞ്ഞത്.

Advertisment

publive-image

ലൗഷോര്‍ ജനറല്‍ സെക്രട്ടറി യു എ മുനീറിനോട് തനിക്ക് സ്വന്തമായി പുറം ലോകം കാണാനുള്ള അവസരം പരിമിതമാണെന്നും എല്ലാത്തിനും പിതാവിനെ ആശ്രയിക്കണമെന്നും അറിയിച്ച ആസിം ഒരു ഇലക്ട്രിക് വീല്‍ചെയര്‍ ലഭിച്ചാല്‍ സ്വന്തമായി പരിസരത്തും മറ്റും പോകാനുള്ള അവസരം ഉണ്ടാവുമെന്ന് അറിയിക്കുകയിരുന്നു.

ആസിമിന്റെ പ്രയാസം മനസിലാക്കിയ യു.എ മുനീര്‍ ആസിമിന്റെ സങ്കടം ജീവകാരുണ്യ പ്രവര്‍ത്തകനായ എ.പി. ശംസുദ്ധീന്‍ കല്‍പകഞ്ചേരിയെ അറിയിക്കുകയും അദ്ദേഹം രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ഒരു അതി നൂതന ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കാന്‍ തയ്യാറാവുകയും ചെയ്തു.

ലൗ ഷോറിലെ ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന മക്കളും ഇരു കൈകളും ഇല്ലാത്ത, കാലുകള്‍ക്ക് ചലന ശേഷി കുറഞ്ഞ ആസിമും തമ്മിലുള്ള പരസ്പര സൗഹൃദം ലൗ ഷോര്‍ അകത്തളങ്ങളെ അവിസ്മരണീയമാക്കി. കുശലം പറഞ്ഞും പാട്ടു പാടിയും അവര്‍ പരസ്പരം സന്തോഷങ്ങള്‍ പങ്ക് വെച്ചു.

publive-image

ആസിം തന്റെ കാലുകള്‍ കൊണ്ട് ലൗ ഷോര്‍ മക്കള്‍ക്ക് ചിത്രങ്ങള്‍ വരച്ചു കൊടുത്തപ്പോള്‍ അവര്‍ സന്തോഷത്തോടെ കയ്യടിക്കുന്നുണ്ടായിരുന്നു. തന്റെ ഇഷ്ട്ട ആഗ്രഹം സാധിപ്പിച്ച ശംസുകാക്കു കാലുകള്‍ കൊണ്ട് തന്റെ നന്ദി എഴുതിയ കത്തും ആസിം സുബ്ഹാന് കൈമാറി.

ലൗ ഷോര്‍ സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ എ.പി. ശംസുദ്ധീന്റെ മകന്‍ എ.പി. അബ്ദു സുബ്ഹാന്‍ ആസിമിന് ഇലക്ട്രോണിക് വീല്‍ചെയര്‍ കൈമാറി. ലബീബ് കല്‍പകഞ്ചേരി, യു എ മുനീര്‍, ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ജനറേഷന്‍ അമേസിംഗ് വര്‍കേഴ്‌സ് അംബാസിഡര്‍ സി.പി സാദിഖ് റഹ്മാന്‍, റഷീഫ് കണിയാത്ത്, ബംഗാളത്ത് അബ്ദുറഹിമാന്‍, ലൈസ് ചേന്ദമംഗലൂര്‍, സൈദ് വെളിമണ്ണ, സുഹൈല്‍, കാകീരി അബ്ദുള്ള മാസ്റ്റര്‍, യു ആമിന ടീച്ചര്‍, ഷര്‍ജാസ് റഹ്മാന്‍, ഹരിദാസന്‍ മാസ്റ്റര്‍ എന്നിവള്‍ ആശംസകള്‍ നേര്‍ന്നു.

Advertisment