Advertisment

വൈറസ് ബാധ: ജാഗ്രതയിൽ അനാസ്ഥ പാടില്ല

New Update

മലപ്പുറം: കോവിഡ് 19 വൈറസ്‌ ബാധ സംശയത്തിൽ മലപ്പുറം ജില്ലയിൽ നിരീക്ഷണത്തിലുള്ളത്‌ 101 പേർ. ഇതിൽ 24 പേർ ഐസൊലേഷൻ വാർഡിലാണ്‌.

Advertisment

77 പേർ വീടുകളിലും.ജില്ലയിൽനിന്ന് വിദഗ്ധ പരിശോധനക്കയച്ച 83 സാമ്പിളുകളിൽ 74 പേരുടെ ഫലം ലഭിച്ചു. ഇവർക്കാർക്കും രോഗമില്ലെന്ന്‌ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന അറിയിച്ചു.

publive-image

ഒമ്പത്‌ സാമ്പിളുകളുടെ രണ്ടുഘട്ട വിദഗ്ധ പരിശോധനാ ഫലംകൂടി ലഭിക്കാനുണ്ട്. തിങ്കളാഴ്ച 28 പേർക്ക്‌ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.രോഗബാധിത പ്രദേശങ്ങളിൽനിന്ന്‌ എത്തുന്നവർ തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളിലോ ജില്ലാ മെഡിക്കൽ ഓഫീസിലോ കൺട്രോൾ സെല്ലുമായോ ബന്ധപ്പെടണം.

ഇക്കാര്യത്തിൽ അനാസ്ഥ പാടില്ല. കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ മുൻകരുതൽ പ്രവർത്തനം ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് വിലയിരുത്തി.

അന്താരാഷ്ട്ര, ആഭ്യന്തര ടെർമിനലുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ ജാഗ്രതാ സംഘത്തിന്റെ സേവനം ഉറപ്പാക്കി. രോഗബാധിത രാജ്യങ്ങളിൽനിന്നെത്തുന്നവർ ജില്ലാ കൺട്രോൾ റൂമിൽ അറിയിക്കണം.

ഫോൺ: 0483 2737858, 0483 2737857.

Advertisment