Advertisment

ഹര്‍ത്താലിന്റെ മറവില്‍ അന്യായ അറസ്റ്റ്: വെല്‍ഫെയര്‍പാര്‍ട്ടി പ്രതിഷേധിച്ചു

author-image
admin
New Update

മുക്കം:  ദലിത് ഹര്‍ത്താലിന് പിന്തുണ നല്‍കി പ്രകടനം നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരേയും, ദലിത് സംഘടനാ പ്രവര്‍ത്തകരേയും ഹര്‍ത്താലിന്റെ മറവില്‍ അന്യായമായി അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുക്കത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഹര്‍ത്താല്‍ അനുകൂലികളെ അറസ്റ്റ് ചെയ്ത നടപടി പിണറായി സര്‍ക്കാരിന്റെയും ഗുണ്ടാ പോലീസിന്റേയും വര്‍ഗ്ഗീയവിവേചന മുഖമാണ് വെളിവാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫ്രറ്റേണിറ്റി മൂവമെന്റ് ജില്ല പ്രസിഡന്റ് നഈം ഗഫൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

publive-image

മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിയാഖത്തലി സ്വാഗതവും ട്രഷറര്‍ ഒ.അസീസ് നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് ശംസുദ്ദീന്‍ ആനയാംകുന്ന്, സോളി ജോര്‍ജ്, സാലിം ജീറോഡ്, മുജീബ് മാസ്റ്റര്‍,അബ്ദു ചാലില്‍ നേതൃത്വം നല്‍കി.

 

Advertisment