Advertisment

പ്ലാസ്റ്റിക്ക് നിരോധനത്തിന് പഴയ തുണികളിൽ നിന്ന് തുണി സഞ്ചി നിർമിച്ച് മലപ്പുറം ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ കാമ്പയിൻ

New Update

വേങ്ങര:  പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ ഭാഗമായി ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ (എഫ്.ഐ.ടി.യു) വിന്റെ നേതൃത്വത്തിൽ "നല്ല നാളേക്കായ് നമുക്കും ശീലമാക്കാം തുണി സഞ്ചി" എന്ന സന്ദേശമുയർത്തി 2020 ജനു: 20 മുതൽ 31 വരെ നടത്തുന്ന ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ധർമ്മഗിരി ഐഡിയൽ ഗ്ലോബൽ സ്കൂളിൽവെച്ച് ടൈലറിംഗ് & ഗാർമെൻറ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡണ്ട് റഷീദാ ഖാജ നിർവ്വഹിച്ചു.

Advertisment

publive-image

വീടുകളിൽ നിന്നു കൊണ്ട് വന്ന് കൊടുക്കുന്ന പഴയതുണികൾ കൊണ്ടു യൂണിയൻ അംഗങ്ങളുടെ നേതൃത്വത്തിൽ സഞ്ചി തയ്ച്ച് കൊടുക്കുന്ന രൂപത്തിലാണ് കാമ്പയിൻ.

യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ സോഫിയ ലൂസിയാന ഫർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്ലാസ്റ്റിക്ക് മുക്ത ലോകം എന്ന ബോധവൽക്കരണ ക്ലാസ് സോഷ്യൽ സയൻസ് കൺവീനർ രമേഷ് കുമാർ നിർവ്വഹിച്ചു.

publive-image

സ്കൂൾ മാനേജർ പി.പി അബ്ദുറഹ്മാൻ, വാർഡ് മെമ്പർമാരായ നൗഷാദ് കാമ്പ്ര, സക്കീന, അലവി പറപ്പൂർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

സഫീറ സി.ടി സ്വഗതവും സ്കൗട്ട് കോർഡിനേറ്റർ മുഹമ്മദ് ഖാസിം നന്ദിയും പറഞ്ഞു. സ്കൂൾ കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന പഴയ തുണികൾ ഉപയോഗിച്ച് സഞ്ചി നിർമ്മിച്ച് നൽകി.

Advertisment