Advertisment

അക്രമികളെ ഉടൻ പിടികൂടണം- വഴിയോര കച്ചവട ക്ഷേമസമിതി - എഫ്.ഐ.ടി.യു

New Update

മലപ്പുറം:  കാവുങ്ങൽ കൂട്ടിലങ്ങാടി പാലത്തിന് സമീപം വഴിയോരകച്ചവടക്കാരനായ മുസ്ഥഫ വരിക്കോട്ടിലിന്റെ വണ്ടിയും സാധനങ്ങളും നശിപ്പിച്ച അക്രമികളെ ഉടൻ പിടികൂടണമെന്ന് വഴിയോര കച്ചവട ക്ഷേമസമിതി എഫ്.ഐ. ടി.യു.ജില്ലാ കമ്മിറ്റി ബന്ധപ്പെട്ടവരോട് അവശ്യപ്പെട്ടു.

സംഭവസ്ഥലം സന്ദർശിച്ച നേതാക്കൾ മലപ്പുറം എസ്.ഐ. റഷീദിന് പരാതി നൽകി. പരാതി ലഭിച്ചയുടൻ തന്നെ എസ്.ഐ സംഭവസ്ഥലത്തെത്തി പ്രതികളെ വേഗത്തിൽ തന്നെ നിമയത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് നേതാക്കൾക്ക് ഉറപ്പുനൽകി.

പ്രസിഡണ്ട് ഇബാഹീം കുട്ടി മംഗലം, ജനറൽ സെക്രട്ടറി അഹമ്മദ് അനീസ് , ട്രഷറർ ഹബീബുറഹ്മാൻ പൂക്കോട്ടൂർ, വൈസ് പ്രസി കുഞ്ഞിമുഹമ്മദ് , ജോ.സെക്രട്ടറി ജംഷീർ വാറങ്കോട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Advertisment