Advertisment

ഇടതുസർക്കാർ തൊഴിലാളികളെ വഞ്ചിക്കുന്നു - ജോസഫ് ജോൺ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം:  വഴിയോര കച്ചവട ക്ഷേമസമിതി എഫ് ഐ ടി യു മലപ്പുറം ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പടിക്കൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു എഫ് ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് ജോൺ. തൊഴിലാളികളുടെ പേരും പറഞ്ഞു വോട്ട് നേടി അധികാരത്തിലേറിയ ഇടതുസർക്കാർ തൊഴിലാളി വിരുദ്ധ നടപടികളുമായിട്ടാണ് മുന്നോട്ടുപോകുന്നത്.

Advertisment

publive-image

2014 പാർലമെൻറ് പാസാക്കിയ വഴിയോര കച്ചവട നിയമം കേരളത്തിലെ പഞ്ചായത്തുകൾ നടപ്പിലാക്കാൻ ഇടതു സർക്കാർ തയ്യാറാകുന്നില്ല. അധികാരമുള്ള പാർട്ടികൾ നിയമം നടപ്പിലാക്കുന്നതിന് പകരം തൊഴിലാളികളെ മുന്നിൽ നിർത്തി സമരാഭാസം നടത്തുകയാണ് ചെയ്യുന്നത്. കോർപ്പറേറ്റ് നയങ്ങൾ പിന്തുടരുന്നതിൽ കേന്ദ്രസർക്കാറിനോട് മത്സരിക്കുകയാണ് കേരളത്തിലെ ഇടതു സർക്കാർ.

publive-image

തൊഴിലാളി ആനുകൂല്യങ്ങൾ നേടും വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ജോസഫ് ജോൺ പറഞ്ഞു. വഴിയോര കച്ചവട ക്ഷേമസമിതി ജില്ലാ പ്രസിഡണ്ട് ഇബ്രാഹിംകുട്ടി മംഗലം അധ്യക്ഷതവഹിച്ച യോഗത്തിൽ വഴിയോര കച്ചവട ക്ഷേമസമിതി എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് പരമാനന്ദൻ മങ്കട മുഖ്യപ്രഭാഷണം നിർവഹിച്ചു.

publive-image

തസ്ലീം മമ്പാട്, മുഹമ്മദ് പൊന്നാനി, ഉസ്മാൻ മുല്ലക്കര, ആരിഫ് ചുണ്ടയിൽ, ലുഖ്മാൻ പാലക്കാട്, സി കെ അഹമ്മദ്, അനീസ് ഫാറൂഖ് കെ പി, മൂസ ചൂനൂർ, അഷ്റഫ് വൈലത്തൂർ, ഫസൽ തിരൂർകാട്, സദ്റുദ്ദീൻ മലപ്പുറം, ഹബീബ് റഹ്മാൻ പൂക്കോട്ടൂർ, മുജീബ് നാരോക്കാവ് മിഖ്ദാദ് മമ്പാട്, കുഞ്ഞുമുഹമ്മദ് കളത്തിൽ, കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ജംഷീർ വാറങ്കോടൻ, റസാഖ് കൊണ്ടോട്ടി, പരീക്കുട്ടി തുടങ്ങി സംസ്ഥാന ജില്ലാ ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിച്ചു.

Advertisment