Advertisment

മത്സ്യ അനുബന്ധ തൊഴിലാളികളുടെ അവകാശത്തിനായി പോരാടും - ജോസഫ് ജോൺ

author-image
admin
Updated On
New Update

പെരിന്തൽമണ്ണ:  മത്സ്യ അനുബന്ധ തൊഴിലാളികളുടെ അവകാശത്തിനായി പോരാടുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് ജോൺ പറഞ്ഞു. ആൾ കേരള മത്സ്യതൊഴിലാളി യൂണിയൻ (എഫ് ഐ ടി യു) പെരിന്തൽമണ്ണ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുനു ജോസഫ് ജോൺ.

Advertisment

publive-image

ക്ഷേമനിധി ആനുകൂല്യങ്ങൾ ഉൾപ്പെടെ മതസ്യ അനുബന്ധ തൊഴിലാളികൾക്ക് ലഭ്യമാകുന്നില്ല. അതിന് വേണ്ട നടപടി സ്വീകരിക്കാനും തൊഴിൽ ചൂഷണത്തിന് അറുതി വരുത്താനും കൺവൻഷൻ തീരുമാനിച്ചു. ആൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ (എഫ്.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ്‌ മുഹമ്മദ്‌ പൊന്നാനി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

publive-image

വഴിയോരകച്ചവട ക്ഷേമസമിതി (എഫ് ഐ ടി യു) സംസ്ഥാന പ്രസിഡന്റ്‌ പരമാനന്ദൻ മങ്കട മെമ്പർഷിപ്പ്‌ വിതരണം നടത്തി സംസാരിച്ചു. എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടരി തസ്ലീം മമ്പാട്‌ 31 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ഖാദർ അങ്ങാടിപ്പുറം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആരിഫ്‌ ചുണ്ടയിൽ, ശുക്കൂർ മാസ്റ്റർ, ഗസ്സാലി പരപ്പനങ്ങാടി, ഫസൽ തിരൂർക്കാട്, നൗഷാദ് വണ്ടൂർ എന്നിവർ സംസാരിച്ചു. അബദുള്ള അങ്ങാടിപ്പുറം സ്വഗതവും ഫാറൂഖ്‌ നെൻമിനി നന്ദിയും പറഞ്ഞു.

Advertisment