Advertisment

വഴിയോര കച്ചവടക്കാർക്കായി കേരളത്തിൽ ആദ്യത്തെ സ്വയം സഹായ സംഘം രൂപീകരിച്ചു

author-image
admin
New Update

മലപ്പുറം:  വഴിയോര കച്ചവടക്കാർക്കായി കേരളത്തിൽ ആദ്യത്തെ സ്വയം സഹായ സംഘം രൂപീകരിച്ചു. മലപ്പുറം സിജി ഹാളിൽ നടന്ന ചടങ്ങിന് വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കുട്ടി മംഗലം അദ്ധ്യക്ഷത വഹിച്ച യോഗം മലപ്പുറം നഗരസഭ ചെയർപേഴ്സൺ സി എച്ച് ജമീല ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisment

publive-image

കുടുംബശ്രീ സ്വയം സഹായ സംഘം പ്രവർത്തനങ്ങളെകുറിച്ച് NULM മാനേജർ പി കെ സുനിൽ, രഞ്ജിനി എന്നിവർ വിശദീകരണം നടത്തി. വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) സംസ്ഥാന പ്രസിഡന്റ് പരമാനന്ദൻ മങ്കട മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, സി.കെ അഹമ്മദ് അനിസ്, ഹബീബ് റഹ്മാൻ പൂക്കോട്ടൂർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സ്വയം സഹായ സംഘം സെക്രട്ടറി കളത്തിങ്ങൽ കുഞ്ഞിമുഹമ്മദ് സ്വഗതവും ജംഷീർ വാറങ്കോടൻ നന്ദിയും പറഞ്ഞു.

Advertisment