Advertisment

മലപ്പുറം - ഫ്രറ്റേണിറ്റി ഡിഗ്രി ഓറിയന്റേഷൻ പ്രോഗ്രാമുകൾക്ക് തുടക്കം

New Update

മലപ്പുറം:  പ്ലസ്‌ടു വിദ്യാർത്ഥികളുടെ തുടർപഠനവുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഡിഗ്രി ഓറിയന്റേഷൻ പ്രോഗ്രാമുകൾ തുടങ്ങി. ജില്ലാ തല ഉദ്‌ഘാടനം തിരൂർക്കാട് ഇലാഹിയ കോളേജിൽ ജില്ലാ പ്രസിഡണ്ട് കെ.കെ അഷ്‌റഫ് നിർവഹിച്ചു.

Advertisment

publive-image

വിവിധ സെഷനുകൾക്ക് ജില്ലാ ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, ജില്ലാ ജനറൽ കൗൺസിൽ അംഗം മർസൂഖ് മേലാറ്റൂർ എന്നിവർ നേതൃത്വം നൽകി. ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കൺവീനർ ഷാഫി കൂട്ടിലങ്ങാടി സ്വാഗതവും, അസി. കൺവീനർ നുബുല അരിപ്ര നന്ദിയും പറഞ്ഞു.

ജില്ല സെക്രട്ടറി അജ്‌മൽ തോട്ടോളി, സബീൽ ചെമ്പ്രശേരി, ജനറൽ കൗൺസിൽ അംഗങ്ങളായ യു ഫഹ്മിദ, ഇഹ്‌സാൻ മലപ്പുറം, അർഷദ് രാമപുരം, ജസീം കൊളത്തൂർ എന്നിവർ നേതൃത്വം നൽകി.

വരും ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും ഓറിയന്റേഷൻ പ്രോഗ്രാമുകൾ നടക്കും.

Advertisment