Advertisment

കലക്ട്രേറ്റിലേക്ക് ബഹുജന മാർച്ച് തിങ്കളാഴ്ച

New Update

മലപ്പുറം:  ജില്ലയിലെ ഹയർ സെക്കന്ററി- ബിരുദ പ്രതിസന്ധി പരിഹരിക്കുക, പുതിയ പ്ലസ് വൺ ബാച്ചുകളും ബിരുദ കോഴ്സുകളും അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റികൾ സംയുക്തമായി കലക്ട്രേറ്റിലേക്ക് നാളെ രാവിലെ 10 മണിക്ക് ബഹുജന മാർച്ച് നടത്തും.

publive-image

വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും. വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല ഭാരവാഹികൾ സംസാരിക്കും.

Advertisment