Advertisment

ഫ്രറ്റേണിറ്റി കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: വൈവിധ്യങ്ങളെ പുറന്തള്ളി ഏകശിലാത്മകമായ സംസ്കാരത്തെയും വെറുപ്പിനെയും ഉൽപ്പാദിപ്പിക്കുന്ന സംഘപരിവാറിനെതിരെ സാഹോദര്യത്തിലും സാമൂഹിക നീതിയിലധിഷ്ഠിതമായ രാഷ്ട്രീയം കൊണ്ട് വിദ്യാർത്ഥികൾ പ്രതിരോധിക്കുന്നതിന്റെ ഉദാഹരണങ്ങൾ ആണ് കേന്ദ്ര സർവകലാശാലകളിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ ജനറൽ സെക്രട്ടറി സിഫ്‌വ.

Advertisment

publive-image

ഫ്രറ്റേണിറ്റിയുടെ കോളേജ് യൂണിയൻ ഭാരവാഹികൾക്ക് മലപ്പുറം ജില്ല കമ്മിറ്റി കെമിസ്റ്റ് ഭവനിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

രാജ്യത്തെ കേന്ദ്ര സർവകലാശാലകളിലടക്കം ശക്തിപ്പെട്ട് കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പക്ഷം ചേർന്ന് കൊണ്ടാണ് മലപ്പുറം ജില്ലയിലെ കാമ്പസുകളിൽ കണ്ട് ശീലിച്ച് വന്ന പൊതുവായ അനുഭവങ്ങൾക്കപ്പുറത്ത് പുതിയ രാഷ്ട്രീയ ചട്ടക്കൂടുകളും വ്യവഹാരങ്ങളും ശക്തിപ്പെട്ട് കൊണ്ടിരിക്കുന്നത് പ്രതീക്ഷദായകമാണെന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് ഷംസീർ ഇബ്രാഹിം മുഖ്യപ്രഭാഷണം നിർവഹിച്ചു. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറിമാരായ സനൽകുമാർ, ഫയാസ് ഹബീബ് എന്നിവർ സംസാരിച്ചു.

വ്യത്യസ്ത കാമ്പസുകളിലെ യൂണിയൻ ഭാരവാഹികൾ സംസാരിച്ചു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ല പ്രസിഡണ്ട് കെ.കെ അഷ്റഫ് സ്വാഗതവും വൈസ് പ്രസിഡന്റ് ഹബീബ റസാഖ് നന്ദിയും പറഞ്ഞു.

Advertisment