ഫ്രറ്റേണിറ്റി മഞ്ചേരി മണ്ഡലം കൺവെൻഷൻ

ന്യൂസ് ബ്യൂറോ, മലപ്പുറം
Monday, February 11, 2019

പയ്യനാട്:  ഫ്രറ്റേണിറ്റി മൂവ്മെന്റ് മഞ്ചേരി മണ്ഡലം കൺവെൻഷൻ പയ്യനാട് എം ഇ ടി ഹാളിൽ വെച്ച് ഫ്രറ്റേണിറ്റി സംസഥാന കമ്മിറ്റി അംഗം ഫസ്ന മിയാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ തൃപ്പനച്ചി അധ്യക്ഷത വഹിച്ച പരിപാടിയിൽ ശരീഫ് സിപി സ്വാഗതവും രജിത മഞ്ചേരി സമാപനവും നടത്തി.

മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് ജില്ലാ കമ്മിറ്റി അംഗങ്ങളായ അജ്മൽ തോട്ടോളി,ഷഹല എന്നിവർ നേതൃത്വം നൽകി…

ഭാരവാഹികൾ:

മണ്ഡലം കൺവീനർ : അജ്മൽ കാരക്കുന്ന്

അസിസ്റ്റന്റ് കൺവീനർമാർ : ഷരീഫ് പാണ്ടിക്കാട് , ഫഹീമ പാലക്കുളം.

ഭാരവാഹികളെ വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡന്റ്‌ അൻവർ നെന്മിനി ഹാരാർപ്പണം നടത്തി. ജില്ലാ ജനറൽ കൗൺസിൽ അംഗങ്ങളായി സദറുദ്ധീൻ. ഷമീൽ പയ്യനാട് നഈമ നജീബ്, ശരീഫ് സി.പി , അജ്മൽ കെ.പി, ഫാസിൽ, അഷ്ഫാഖ് കെ.പി, സബീൽചെമ്പ്രശ്ശേരി, ഹബീബ റസാഖ് എന്നിവരെ തിരഞ്ഞെടുത്തു. ഷാഹിദ് ,ആമീൻ,മാജിത, റസാഖ് എന്നിവർ നേതൃത്വം നൽകി.

×