Advertisment

പ്ലസ് ടു പ്രതിസന്ധി: സീറ്റ്‌ വർധനവല്ല പുതിയ ബാച്ചുകളും സ്ക്കൂളുകളുമാണ് പരിഹാരം - ഫ്രറ്റേണിറ്റി

New Update

മലപ്പുറം: ജില്ലയിലെ ഹയർ സെക്കൻഡറി പ്രതിസന്ധി ശാശ്വതമായി പരിഹരിക്കുന്നതിന് സീറ്റ് വർധനവ് പര്യാപ്തമല്ലന്നും ജില്ലയിൽ പുതിയ ബാച്ചുകളും പുതിയ ഹയർ സെക്കന്ററി സ്ക്കൂളുകളും അനുവദിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ്.

Advertisment

സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച 20% സീറ്റ് വർദ്ധനവ് പരിഗണിച്ചാൽ തന്നെ പ്ലസ് വൺ, വെകേഷണൽ ഹയർ സെക്കന്ററി, പോളിടെക്നിക്, ഐ.ടി.ഐ ഉൾപ്പെടെ മലപ്പുറം ജില്ലയിൽ 55,317 ഉപരിപഠന സീറ്റുകൾ മാത്രമേ ഗവൺമെൻറ് എയ്ഡഡ് മേഖലയിൽ ജില്ലയിൽ ഉണ്ടാകൂ.

അടുത്ത ഘട്ട അലോട്ട്മെൻറുകൾ പരിഗണിച്ചാലും 28,557 വിദ്യാർഥികൾ പടിക്ക് പുറത്ത് തന്നെയാണ്. സീറ്റ് വർധനവ് ഒരു ക്ലാസിൽ 60 വരെ കുട്ടികളെ കുത്തി നിറക്കാം എന്നതിന് അപ്പുറത്ത് സ്ഥായി ആയ പരിഹാരം ആവുന്നില്ല.

ജില്ലയിലെ ഹയർ സെക്കന്ററി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമായി പുതിയ ബാച്ചുകൾ അനുവദിക്കുകയും ജില്ലയിലെ 40 ഗവൺമെന്റ് / എയ്ഡഡ് ഹൈസ്ക്കൂളുകളെ ഹയർ സെക്കന്ററിയായി ഉയർത്തുകയും ആണ് ചെയ്യേണ്ടത്. തെക്കൻ ജില്ലകളിൽ ഒഴിഞ്ഞ് കിടക്കുന്ന ബാച്ചുകൾ മലപ്പുറത്തേക്ക് സ്ഥിരമായി കൊണ്ടുവരണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടേറിയേറ്റ് ആവിശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് കെ.കെ അഷറഫ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ, ഫയാസ് ഹബീബ്, ബഷീർ തൃപ്പനച്ചി, അജ്മൽ കോഡൂർ, ഹബീബ റസാഖ്, മായ എന്നിവർ സംസാരിച്ചു.

Advertisment