Advertisment

തീരദേശ അവകാശ നിയമം നിർമിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

പൊന്നാനി:  തീരപ്രദേശത്ത് തീരജനതയ്ക്ക് സ്വതന്ത്രാവകാശം നല്‍കുന്ന തീരദേശ അവകാശ നിയമം നിർമിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്റാഹിം അഭിപ്രായപ്പെട്ടു. വിവേചനങ്ങളോട് വിയോജിക്കുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന മുദ്രാവാക്യമുയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ രാഷ്ട്രീയ ജാഥക്ക് പൊന്നാനി സി.വി ജംഗ്ഷനിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.

Advertisment

publive-image

കടലോര ജനതയുടെ അടിസ്ഥാനവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും അവരെ പുറംതള്ളുകയും ചെയ്യുന്ന നയങ്ങളാണ് സർക്കാരുകള്‍ തുടരുന്നത്. തീര സംരക്ഷണം എന്ന പേരില്‍ ഭരണകൂടം നടപ്പാക്കുന്ന പദ്ധതികളെല്ലാം കടലോരത്ത് നിന്ന് പരമ്പരാഗത തീരജനതയെ ആട്ടിയകറ്റുന്നതാണ്. സി.ഇ.സെഡ്.എം നിയമത്തിന്‍റെ പേരില്‍ മത്സ്യതൊഴിലാളികളുടെ ഭവന നിർമാണം തടസ്സപ്പെടുത്തുമ്പോള്‍ വന്‍കിട റിസോർട്ടുകളും ഖനന കമ്പനികളും തടസമില്ലാതെ നിർമാണ് പ്രവർത്തനത്തിലേർപ്പെടുന്നു.

നിരന്തരം സംഘർഷാത്മകമായ ജീവിതം നയിക്കേണ്ടുന്ന തീരജനതയ്ക്ക് പ്രകൃതി ദുരന്തങ്ങളിലെ നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ല. ഓഖി. സുനാമി തുടങ്ങിയ ദുരന്തങ്ങളുടെ പുനരധിവാസ പദ്ധതികള്‍ നേരാം വണ്ണം നടപ്പാക്കിയിട്ടില്ല. ആഴക്കടല്‍ മത്സ്യ ബന്ധനത്തില്‍ നിന്ന് മത്സ്യതൊഴിലാളികളെ തടയുന്ന മീനാകുമാരി കമ്മീഷന്‍ റിപ്പോർട്ട് അവരുടെ മേല്‍ ഇടിത്തീയായി നില്‍ക്കുന്നു.

വിഴിഞ്ഞം തുറമുഖലും കൂടംകുളം ആണവ നിലയവും മൂലമുണ്ടായ പരിസ്ഥിതി ആഘാതം കേരള തീരത്തെ മത്സ്യസന്പത്തിനെ പ്രതികൂലമായി ബാധിച്ചു. കേന്ദ്രത്തില്‍ ഫിഷറീസ് വകുപ്പ് രൂപവത്കരിക്കും എന്ന വാഗ്ദാനം മാറിമാറി വരുന്ന സർക്കാരുകള്‍ വിഴുങ്ങുകയാണ്. വനാവകാശ നിയത്തിന്‍റെ മാതൃകയില്‍ തീരസംരക്ഷണത്തെ ജൈവിക ജീവിത രീതിയാക്കിയ മത്സ്യതൊഴിലാളികള്‍ക്ക് കടല്‍ തീരത്ത് സ്വതന്ത്രാവകാശം നല്‍കുന്ന തീരാവകാശ നിയമം നിർമ്മിക്കുകയും മത്സ്യതൊഴിലാളികളുടെ ജീവിതാവകാശങ്ങള്‍ അനുവദിച്ച് നല്‍കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിഷ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറി ആർ.എസ്‌ വസീം മുഖ്യാതിഥിയായിരുന്നു.

ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.

ജാഥാ അംഗങ്ങളായ മഹേഷ് തോന്നക്കൽ, കെ.എസ് നിസാർ, നഈം ഗഫൂർ, എം.ജെ സാന്ദ്ര, ബിബിത വാഴച്ചാൽ, എഫ്.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പൊന്നാനി, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി, മുഹമ്മദ് ഹംസ തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഫയാസ് ഹബീബ് സ്വാഗതവും മണ്ഡലം കൺവീനർ മുഷ്താഖ് നന്ദിയും പറഞ്ഞു.

നേരത്തെ പൊന്നാനി ചന്തപ്പടിയിൽ നിന്നാരംഭിച്ച റാലി നഗരം ചുറ്റി ചമ്രവട്ടം ജംഗ്ഷനിൽ സമാപിച്ചു.

ഫ്രറ്റേണിറ്റി കലാ സംഘം അവതരിപ്പിക്കുന്ന മഷി പുരളാത്ത കടലാസുകൾ എന്ന തെരുവ് നാടകം വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. വിവിധ സാമൂഹിക കാരണങ്ങളാൽ വിവേചനത്തിന് വിധേയമാവുന്ന വിഭാഗങ്ങളുടെ പ്രശ്നങ്ങളും, കാമ്പസ് ജന്മിത്വങ്ങളും നാടകത്തിൽ ചർച്ചയായി.

ഫ്രറ്റേണിറ്റി സഹോദര്യ രാഷ്ട്രീയ ജാഥ ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനങ്ങൾ

മലപ്പുറം:  'വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക' മുദ്രാവാക്യമുയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥ ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനങ്ങൾ തിരൂർക്കാട് നസ്റ കോളേജിൽ തുടങ്ങി. ശേഷം മങ്കട ഗവ: കോളേജ്, സഫ കോളേജ് പൂക്കാട്ടിരി, കെ.എം.സി.ടി ലോ കോളേജ് കുറ്റിപ്പുറം, എം.ഇ.എസ്‌ പൊന്നാനി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ റാലിക്കും, സ്വീകരണസമ്മേളനത്തോടെയും സമാപിച്ചു.

ജൂലൈ 11 ന് തിരൂർ ടി.എം.ജി, മലയാളം യൂനിവേഴ്‌സിറ്റി, സക്കരിയ, ഷഹീദ് ഫൈസൽ എന്നിവരുടെ വീട് സന്ദർശനം, പി.എസ്‌.എം.ഒ കോളേജ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കൊണ്ടോട്ടി ടൗണിൽ സമാപിക്കും.

ജൂലൈ 12 ന് ഗവ: കോളേജ് മലപ്പുറം, എൻ.എസ്‌.എസ് മഞ്ചേരി, സുല്ലമുസ്സലാം, എം.ഇ.എസ്‌ മമ്പാട്, നിലമ്പൂർ ടൗൺ, അപ്പൻകാവ് കോളനി സന്ദർശനം എന്നിവക്ക് ശേഷം വണ്ടൂർ ടൗണിലെ റാലിക്കും സ്വീകരണത്തോടെയും ജില്ലയിലെ പര്യടനങ്ങൾക്ക് സമാപനം കുറിക്കും.

Advertisment