Advertisment

ഫ്രറ്റേണിറ്റി പുതുവർഷ ദിന പ്രതിഷേധ പരിപാടി 'പ്രക്ഷോഭ വർഷം' സംഘടിപ്പിച്ചു

New Update

മലപ്പുറം: പൗരത്വ വിവേചന നിയമത്തിനെതിരെ ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി മലപ്പുറത്ത് പുതുവർഷ രാവിൽ പ്രതിഷേധ പരിപാടി 'പ്രക്ഷോഭ വർഷം' സംഘടിപ്പിച്ചു. പ്രകടനം, പാട്ട്, കവിത, പ്രതിജഞ, നാടകം, പ്രസംഗം, ഐക്യദാർഢ്യ സംഗമം തുടങ്ങി വ്യത്യസ്ത പരിപാടികൾ നടന്നു.

Advertisment

publive-image

ജോഹൻസ്ബർഗ് യൂനിവേഴ്‌സിറ്റി ഗവേഷക വിദ്യാർഥി കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് മുനീബ് കാരക്കുന്ന്, കവി ജമീൽ അഹ്മദ്, അഡ്വ. അബ്ദുൽ അഹദ്, എസ്.ഐ.ഒ ജില്ല സെക്രട്ടറി ശബീർ മലപ്പുറം, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. സൽമാൻ താനൂർ സ്വാഗതവും ഫയാസ് ഹബീബ് നന്ദിയും പറഞ്ഞു.

രാത്രി 09:30ന് തുടങ്ങി പുലർച്ചെ 12:30 വരെ നടന്ന പരിപാടിക്ക് ജില്ല വൈസ് പ്രസിഡന്റ് ഡോ എ.കെ സഫീർ, ശരീഫ് പാണ്ടിക്കാട്, സുമയ്യ ജാസ്മിൻ, അഖീൽ നാസിം എന്നിവർ നേതൃത്വം നൽകി.

Advertisment