Advertisment

മാസ്കുകളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌

New Update

മങ്കട:  'സാഹോദര്യ രാഷ്ട്രീയത്തിന്റെ മൂന്ന് വർഷങ്ങൾ' തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ സ്ഥാപക ദിനത്തോടനുബന്ധിച്ച് മങ്കട മണ്ഡലം കമ്മിറ്റി മങ്കട ചേരിയം മല ആദിവാസി കോളനിയിൽ മാസ്കുകളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു.

Advertisment

publive-image

കോളനി മൂപ്പൻ വേലായുധൻ ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ നബീൽ അമീനിൽ നിന്ന് മാസ്കുകൾ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.

മാസ്ക്‌ ഉപയോഗിക്കുന്നതിന്റെ ആവശ്യകത, പൊതുനിരത്തിൽ ഉപയോഗിക്കാതിരുന്നാലുള്ള ദൂഷ്യഫലങ്ങൾ, പൊലീസ്‌ നടപടികൾ എന്നിവയെപ്പറ്റി ബോധവൽകരണം നടത്തി. പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു.

വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത്‌ ട്രഷറർ എം കെ ജമാലുദ്ദീൻ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ മലപ്പുറം ജില്ല സെക്രട്ടറി റബീ ഹുസൈൻ തങ്ങൾ, മണ്ഡലം അസി. കൺവീനർ പി അസ്‌ലം, ദിൽഷാൻ കരുവാട്ടിൽ, സി പി മുഹമ്മദ്‌ ജസീൽ എന്നിവർ സംബന്ധിച്ചു.

Advertisment