Advertisment

'സാഹോദര്യത്തണൽ വിരിക്കാം' ഫ്രറ്റേണിറ്റി മൂവ്മെന്റ് പരിസ്ഥിതി ദിനം ആചരിച്ചു

author-image
admin
New Update

മലപ്പുറം:  ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ''സാഹോദര്യത്തണൽ വിരിക്കാം" എന്ന സന്ദേശമുയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലാ തല ഉദ്ഘാടനം മുണ്ടുമുഴി ദേശീയപാതയോരത്ത് ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ സാഹോദര്യ മരം നട്ട് നിർവഹിച്ചു.

Advertisment

publive-image

വികസനത്തിന്റെ പേരിൽ പ്രകൃതിയെ നശിപ്പിക്കുകയും മനുഷ്യനെ കുടിയിറക്കുകയും ചെയ്യുമ്പോൾ മണ്ണിനും മനുഷ്യനും പരിഗണന നൽകുന്ന പരിസ്ഥിതി സൗഹൃദമായ വികസന സങ്കൽപം ലോകത്തിന് മുന്നിൽ വെക്കുക എന്നതാണ് പരിസ്ഥിതി ദിന സന്ദേശത്തിലൂടെ ഫ്രറ്റേണിറ്റി ഉദ്ദേശിക്കുന്നത് .

പരിപാടിയിൽ ജസീം കൊട്ടക്കാട്, ഇംതിയാസ് മുണ്ടുമുഴി, ഹവാസ് വാഴക്കാട്, കെ.പി തൗഫീഖ്, കെ തൗഫീഖ്, ഹബീബ് ഊർക്കടവ്, സി അഫ്നാൻ എന്നിവർ സംബന്ധിച്ചു.

Advertisment