Advertisment

എടക്കര കോളനികളിലെ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

New Update

എടക്കര:  ഫ്രറ്റേണിറ്റി മൂവ്‌മെന്റും പട്ടികവർഗ്ഗ സേവാ സൊസൈറ്റിയും സംയുക്തമായി എടക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ പരിസര പ്രദേശത്തെ വിവിധ കോളനികളിലെ വിദ്യാർത്ഥികൾക്കായി 'പരീക്ഷയെ എങ്ങിനെ നേരിടാം ' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

Advertisment

publive-image

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തോന്നക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. എടക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആലിസ് അമ്പാട് മുഖ്യാതിഥിയായിരുന്നു.

സാമൂഹിക പ്രവർത്തകൻ ബിനോയി, ഫ്രറ്റേണിറ്റി നിലമ്പൂർ മണ്ഡലം കമ്മിറ്റി അംഗം തബ്ഷീർ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് അൻസാരി തുടങ്ങിയവർ സംസാരിച്ചു.

publive-image

സി.ജി റിസോഴ്സ് പേഴ്സൺ ഫയാസ് ഹബീബ് മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. ഫ്രറ്റേണി മൂവ്‌മെന്റ് മലപ്പുറം ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. പട്ടികവർഗ്ഗ സേവാ സൊസൈറ്റി സാരഥി ചിത്ര നിലമ്പൂർ സ്വാഗതം പറഞ്ഞു.

Advertisment