Advertisment

കേരള സർക്കാർ കോട്ടക്കുന്നിൽ വാരിയംകുന്നത്ത് സ്മാരകം പണിയണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

New Update

മലപ്പുറം: മലബാർ പോരാട്ടങ്ങളുടെ നായകനും ബ്രിട്ടീഷ് വിരുദ്ധ സമരപോരാളിയുമായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ തൊണ്ണൂറ്റിയെട്ടാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി രക്തസാക്ഷിത്വ സായാഹ്നം സംഘടിപ്പിച്ചു.

Advertisment

publive-image

അദ്ദേഹത്തെ ബ്രിട്ടീഷുകാർ വെടിവെച്ചുകൊന്ന മലപ്പുറത്തെ കോട്ടക്കുന്നിൽ നടന്ന പരിപാടി ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് കെ.കെ അശ്റഫ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലുടനീളം ഇപ്പോൾ നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് ആവേശവും ഊർജവും നൽകുന്നതാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പോരാട്ട ചരിത്രം.

ആ ധീര പോരാളിയുടെ ചരിത്രം വരുംതലമുറക്ക് കൈമാറുംവിധം അദ്ദേഹം രക്തസാക്ഷിയായ കോട്ടക്കുന്നിൽ വാരിയം കുന്നത്ത് സ്മാരകം പണിയാൻ കേരള സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ജെ എൻ യു വിദ്യാർത്ഥി നേതാവ് സഫ പി, ഷരീഫ് സി.പി, അഖിൽ നാസിം, ഫയാസ് ഹബീബ്, അഫ്സൽ കുറുവ എന്നിവർ സംസാരിച്ചു.

Advertisment