Advertisment

കാലിക്കറ്റ് സർവകലാശാല വിഭജിച്ച് പുതിയ സർവകലാശാല രൂപീകരിക്കണം : ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

കൊണ്ടോട്ടി:  സംസ്ഥാനത്തെ ഉന്നത വിദ്യാദ്യാസ മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും , ഗുണമേന്മ വർദ്ധിപ്പിക്കാനും എം.ജി, കാലിക്കറ്റ് സർവകലാശാല വികസിപ്പിച്ച് പുതിയ സർവകലാശാലകൾ രൂപീകരിക്കണമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം അഭിപ്രായപ്പെട്ടു.

Advertisment

വിവേചനങ്ങളോട് വിയോജിക്കുക , വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന മുദ്രാവാക്യമുയർത്തി പ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥക്ക് കൊണ്ടോട്ടിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.

publive-image

യു.ജി.സി സർവകലാശാകൾക്ക് നിശ്ചയിച്ച അഫിലിയേറ്റഡ് കോളേജുകളുടെ പരിധിയുടെ നാലിരട്ടിയിലധികമാണ് കാലികറ്റ് സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളുടെ എണ്ണം. കേരളത്തിന്റെ മുന്നിലൊന്ന് ഭൂപ്രദേശമടങ്ങിയതാണ് കാലിക്കറ്റിന്റെ അധികാര പരിധി. ഇത് സർവകലാശാലയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. യൂണിവേഴ്സിറ്റിയിൽ സേവനവകാശ നിയമം കാര്യക്ഷമമായി നടപ്പിലാക്കണം.

നാകിന്റെ എ പ്ലസ് ഗ്രേഡില്ലാത്തതിനാൽ അടുത്ത അദ്ധ്യയന വർഷം മുതൽ കേരളത്തിലെ ഒരു സർവകലാശാലക്കും വിദുര വിദ്യാഭ്യാസ വിഭാഗം നടത്താനാവില്ല. സർവകലാശാലകളുടെ ഗുണമേന്മ വർദ്ധിപ്പിച്ച് പ്രശ്നം പരിഹരിക്കുന്നതിന് പകരം ഓപ്പൺ സർവകലാശാല രൂപീകരിച്ച് കുറുക്കുവഴിയിൽ മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഉയർന്ന മാർക്ക് ലഭിച്ചിട്ടും ഉപരി പഠനത്തിന് അവസരം നിഷേധിക്കുന്ന നീതി നിഷേധത്തിനെതിരെ വിദ്യാർഥി സമരം ശക്തമാക്കും. പ്രൈവറ്റ് വിദ്യാർഥികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി സഫീർഷാ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ മഹേഷ് തോന്നക്കൽ, കെ.എസ് നിസാർ, നഈം ഗഫൂർ, എം.ജെ സാന്ദ്ര, ബിബിത വാഴച്ചാൽ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ്, എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡന്റ് ബഷീർ തൃപ്പനച്ചി സ്വാഗതവും മണ്ഡലം കൺവീനർ ഷിബാസ് പുളിക്കൽ നന്ദിയും പറഞ്ഞു.

ഫ്രറ്റേണിറ്റി കലാ സംഘം അവതരിപ്പിക്കുന്ന 'മഷി പുരളാത്ത കടലാസുകൾ' എന്ന തെരുവ് നാടകം വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. വിവിധ സാമൂഹിക കാരണങ്ങളാൽ വിവേചനത്തിന് വിധേയമാവുന്ന വിഭാഗങ്ങളുടെ പ്രശ്നങ്ങളും, കാമ്പസ് ജന്മിത്വങ്ങളും നാടകത്തിൽ ചർച്ചയായി.

publive-image

ഫ്രറ്റേണിറ്റി സഹോദര്യ രാഷ്ട്രീയ ജാഥ ജില്ലയിലെ മൂന്നാം ദിവസത്തെ പര്യടനങ്ങൾ

മലപ്പുറം:  'വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക' മുദ്രാവാക്യമുയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥ ജില്ലയിലെ മൂന്നാം ദിവസത്തെ പര്യടനങ്ങൾ തിരൂർ ടി.എം.ജി, മലയാളം യൂനിവേഴ്‌സിറ്റി, താനൂർ, സക്കരിയ, ഷഹീദ് ഫൈസൽ എന്നിവരുടെ വീട് സന്ദർശനം, പി.എസ്‌.എം.ഒ കോളേജ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കൊണ്ടോട്ടി ടൗണിൽ സമാപിച്ചു.

ജൂലൈ 12 ന് ഗവ: കോളേജ് മലപ്പുറം, എൻ.എസ്‌.എസ് മഞ്ചേരി, സുല്ലമുസ്സലാം, എം.ഇ.എസ്‌ മമ്പാട്, നിലമ്പൂർ ടൗൺ, അപ്പൻകാവ് കോളനി സന്ദർശനം എന്നിവക്ക് ശേഷം വണ്ടൂർ ടൗണിലെ റാലിക്കും പൊതുസമ്മേളനത്തോടെയും ജില്ലയിലെ പര്യടനങ്ങൾക്ക് സമാപനം കുറിക്കും.

Advertisment