Advertisment

എസ്.എഫ്.ഐ യുടെ അക്രമ രാഷ്ട്രീയത്തെ സാഹോദര്യം കൊണ്ട് നേരിടും : പ്രദീപ് നെന്മാറ

author-image
admin
New Update

വടക്കാങ്ങര : കാമ്പസുകളിൽ എസ്.എഫ്.ഐ അക്രമ രാഷ്ട്രീയം കളിക്കുകയാണെന്നും, അതിനെ സാഹോദര്യ മുന്നേറ്റം കൊണ്ട് ഫ്രറ്റേണിറ്റി നേരിടുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മങ്കട മണ്ഡലം കൺവെൻഷൻ വടക്കാങ്ങരയിൽ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

രാജ്യത്ത് വളർന്നുവരുന്ന വിദ്യാർത്ഥി പ്രതിപക്ഷത്തിന് കരുത്താർജിക്കുകയാണെന്നും ജനാധിപത്യ ഇന്ത്യക്ക് യുവത്വം കാവൽ നിൽക്കേണ്ട സമയമാണിതെന്നും അദ്ധ്യക്ഷത വഹിച്ച ജില്ല പ്രസിഡന്റ് കെ. കെ അഷ്റഫ് അഭിപ്രായപ്പെട്ടു.

വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡൻ്റ് ഖാദർ അങ്ങാടിപ്പുറം, സെക്രട്ടറി സി.എച്ച് സലാം, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സജീർ ചെറയാകുത്ത്, മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് അംഗം ഹൻഷില പട്ടാക്കൽ എന്നിവർ സംസാരിച്ചു. ഹവ്വ യാസിർ ഗാനം ആലപിച്ചു.

ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കൺവീനർ ദാനിഷ് മങ്കട സ്വാഗതവും അസി. കൺവീനർ അസ്ലം പടിഞ്ഞാറ്റുമുറി നന്ദിയും പറഞ്ഞു.

Advertisment