Advertisment

വികസനത്തിന് മലപ്പുറത്ത് പുതിയ ജില്ല അനുവദിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം:  വികസനത്തിന്റെ എല്ലാ മേഖലകളിലും പിന്നാക്കം നിൽക്കുന്ന മലപ്പുറം ജില്ലയിൽ പുതിയ ജില്ല അനുവദിക്കണമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി സംസ്ഥാന സാഹോദര്യ രാഷ്ട്രീയ ജാഥക്ക് മലപ്പുറം ടൗണിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

14 ലക്ഷം ജനങ്ങളുടെ വികസനത്തിനായി 50 വർഷം മുമ്പ് 1969 ൽ അനുവദിച്ചതാണ് മലപ്പുറം ജില്ല. അതിന്റെ മൂന്നിരട്ടിയും വർധിച്ച് ജനസംഖ്യ ഇപ്പോൾ 45 ലക്ഷമായിരിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണിത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ മൂന്ന് ജില്ലകളും ചേർത്താൽ ജനസംഖ്യ 43.4 ലക്ഷമാണ്.

ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിൽ മലപ്പുറം ജില്ലയുടേതിനേക്കാൾ കുറഞ്ഞ ജനസംഖ്യയാണുള്ളത്. ത്രിപുര 30 ലക്ഷം, മേഘാലയ 30 ലക്ഷം, മണിപ്പൂർ 28 ലക്ഷം, നാഗാലാൻഡ് 20 ലക്ഷം, ഗോവ 15 ലക്ഷം, അരുണാചൽ പ്രദേശ് 14 ലക്ഷം, മിസോറാം 11 ലക്ഷം, സിക്കിം 6 ലക്ഷം എന്നിങ്ങനെയാണ് നിലവിലെ ജനസംഖ്യ.

ഒരു സംസ്ഥാനത്തിന്റെ മുഴുവൻ സർക്കാർ സംവിധാനങ്ങളും സംരഭങ്ങളും ഈ ജനങ്ങൾക്ക് ലഭിക്കുമ്പോൾ മലപ്പുറത്ത് 45 ലക്ഷം ജനങ്ങൾക്ക് ഒരു ജില്ലക്ക് ലഭിക്കുന്ന പദ്ധതികൾ മാത്രമാണ് ലഭിക്കുന്നത്. ഇത് വികസന രംഗത്തുണ്ടാക്കുന്ന അസന്തുലിതാവസ്ഥയുടെ ഭരണകൂട ഇരകളാണ് മലപ്പുറത്തെ ജനങ്ങൾ.

publive-image

നിലവിൽ സർക്കാർ അംഗീകരിച്ച ജനസംഖ്യാ മാനദണ്ഡപ്രകാരം തന്നെ മലപ്പുറം ജില്ലയിൽ 62 പുതിയ വില്ലേജുകളും മൂന്ന് പുതിയ താലൂക്കുകളും ഉണ്ടാകേണ്ടതുണ്ട്. ഇതെല്ലാം മുന്നിൽ വെച്ചാണ് മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്ന വികസനാവശ്യത്തിനായി മലപ്പുറത്ത് പുതിയ ജില്ല രൂപീകരിക്കണമെന്ന ന്യായമായ ആവശ്യം ഉയരുന്നത്.

സാമൂഹിക നീതിയുടെ ഭാഗമായി ഇതംഗീകരിക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ട്. ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരളാ സർക്കാരിനോടത് ആവശ്യപ്പെടുകയാണ്.ഹയർ സെക്കന്ററി വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും കടുത്ത വിവേചനമാണ് മലപ്പുറം ജില്ല നേരിടുന്നത്.ഉയർന്ന ഗ്രേഡോട് കൂടി പത്താം ക്ലാസ് പാസായ 15287 വിദ്യാർഥികൾക്ക് ജില്ലയിൽ പ്ലസ് വൺ സീറ്റില്ല. ഹയർ സെക്കന്ററ്റ പാസായ പകുതി വിദ്യാർഥികൾക്ക് പോലും മലപ്പുറത്ത് ബിരുദ സൗകര്യമില്ല.

publive-image

പുതിയ ഗവൺമെന്റ് ഹയർ സെക്കന്ററികളും സർക്കാർ കോളേജുകളും മലപ്പുറത്ത് അനുവദിക്കേണ്ടതുണ്ട്.പുതിയ യൂണിവേഴ്സിറ്റിളും മലപ്പുറത്ത് ഉണ്ടാകേണ്ടതുണ്ട്. യു. ജി. സി ചട്ടപ്രകാരം ഒരു യൂണിവേഴ്സിറ്റിക്ക് കീഴിലെ അഫിലിയേറ്റഡ് കോളജുകളുടെ എണ്ണം നൂറാണ്. എന്നാൽ മലപ്പുറത്തെ കലാലയങ്ങളുള്ള കാലികറ്റ് സർവ്വകലാശാലക്ക് കീഴിൽ മാത്രം 477 കോളേജുകളാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.

യു. ജി. സി മാനദണ്ഡപ്രകാരം മാത്രം മൂന്ന് പുതിയ യൂണിവേഴ്സിറ്റികൾ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ പരിധിക്കകത്ത് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി മതി അംബേദ്ക്കർ മുഖ്യാതിഥിയായിരുന്നു.

ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ മഹേഷ് തോന്നക്കൽ, കെ.എസ് നിസാർ, നഈം ഗഫൂർ, എം.ജെ സാന്ദ്ര, ബിബിത വാഴച്ചാൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജന. സെക്രട്ടറി സനൽ കുമാർ സ്വാഗതവും മണ്ഡലം കൺവീനർ അഖീൽ നാസിം നന്ദിയും പറഞ്ഞു.

Advertisment