Advertisment

ഹയർ സെക്കൻഡറി സീറ്റുകളുടെ അപര്യാപ്തത: എം.എൽ.എക്ക് നിവേദനം നൽകി

New Update

പെരിന്തല്‍മണ്ണ: ജില്ലയിലെ ഹയർ സെക്കൻഡറി സീറ്റുകളുടെ അപര്യാപ്തതക്ക് ഉടൻ ശാശ്വത പരിഹാരം കാണണമെന്നും പുതിയ ഹയർസെക്കൻഡറി ബാച്ചുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി മഞ്ഞളാംകുഴി അലി എം.ൽ.എ ക്ക് നിവേദനം നൽകി.

ഹാദിയ, സഹദ്, മുബഷിറ, മാസിൻ, സഹല, അംജദ, ബാസില, നാഫിൽ എന്നിവരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘമാണ് നിവേദനം നൽകിയത്. തുടർന്ന് ഫ്രറ്റേണിറ്റി മണ്ഡലം നേതാക്കളായ മർസൂഖ് കെ ടി, മഖ്ബൂല്‍ കെ വി, നഈം, ഹന്ന, ഫാത്തിമത്ത് ശിബിൻഷാ എന്നിവർ എം.എൽ.എയുമായി ചർച്ച നടത്തി. വിഷയം നിയമ സഭയിൽ ഉന്നയിക്കുമെന്ന് എം.എൽ.എ മണ്ഡലം നേതാക്കൾക്ക് ഉറപ്പു നൽകി.

Advertisment