Advertisment

ദൽഹി മുസ്ലീം വംശഹത്യയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി തിരൂരിൽ ട്രെയിൻ തടഞ്ഞു. 12 പേരെ അറസ്റ്റ് ചെയ്‌തു

New Update

തിരൂർ:  ദൽഹിയിലെ ആസൂത്രിത മുസ്‌ലിം വംശഹത്യയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരൂരിൽ നേത്രാവതി എക്സ്‌പ്രസ് ട്രെയിൻ തടഞ്ഞു.

Advertisment

ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ, ജില്ല വൈസ് പ്രസിഡണ്ട് സഫീർ എ.കെ, ജില്ലാ നേതാക്കളായ ഷഹീദ പൊന്നാനി, സൽമാൻ താനൂർ അടക്കം 12 പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.

publive-image

ട്രെയിൻ തടയൽ ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ ഉദ്ഘാടനം ചെയ്‌തു.

നരേന്ദ്ര മോദിയും അമിത്ഷായും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനയെയും അട്ടിമറിച്ച് ആസൂത്രിത മുസ്ലിം വംശഹത്യ നടപ്പിലാക്കുകയാണെങ്കിൽ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളെയും അണിനിരത്തികൊണ്ട് ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

publive-image

സി.എ.എ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിന് വേണ്ടിയുള്ള ആസൂത്രിതമായ വംശഹത്യയാണ് ദൽഹിയിൽ നടന്ന് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട് ഡോ. സഫീർ എ.കെ, സൽമാൻ താനൂർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, സെക്രട്ടറി മുഹമ്മദ് ഹംസ, ടി ആസിഫലി, ഷഹീദ പൊന്നാനി, ഷഹ് മ, ഹാദി ഹസ്സൻ എന്നിവർ നേതൃത്വം നൽകി.

Advertisment