Advertisment

ഗെയിലിനുവേണ്ടി ചാലിയാര്‍ പുഴ വറ്റിക്കാനുള്ള ഗൂഢാലോചന ചെറുക്കും - വെല്‍ഫെയര്‍ പാര്‍ട്ടി

author-image
admin
New Update

മുക്കം:  ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളത്തിനും കൃഷിക്കുമുള്ള ജല സ്രോതസ്സായ ചാലിയാല്‍-ഇരുവഴിഞ്ഞിപ്പുഴ ഗെയില്‍-ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതിക്കു വേണ്ടേി വറ്റിക്കാനുള്ള നീക്കം ജനകീയമായി ചെറുക്കുമെന്ന് വെല്‍ഫെയര്‍പാര്‍ട്ടി തിരുവമ്പാടി മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മറ്റി മുന്നറിയിപ്പ് നല്‍കി.

Advertisment

ഗെയില്‍ അധികൃതരുടെ ഗൂഢാലോചന തിരിച്ചറിഞ്ഞ് ഭരണകൂടം ജനപക്ഷത്ത് നിലയുറപ്പിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ ആനയാംകുന്ന്, സോളിജോര്‍ജ്ജ്, സാലിം ജീറോഡ്, സഫീറ കൊളായില്‍ സംസാരിച്ചു.

publive-image

സെക്രട്ടറി ലിയാഖത്തലി മുറമ്പാത്തി സ്വാഗതവും ട്രഷറര്‍ ഒ.അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു. പാർട്ടി മണ്ഡലം ഉപാധ്യക്ഷൻ ശംസുദ്ദീൻ ആനയാംകുന്നിന്റെ നേതൃത്വത്തിൽ സംഘം ഇരു വഴിഞ്ഞിപ്പുഴയിലെ 'ബ്ലൂ ഗ്രീൻ ആൽഗ' പ്രതിഭാസ മേഖലകളിൽ സന്ദർശനം നടത്തി.

വെൽഫെയർപാർട്ടി പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ചാലിൽ അബ്ദു മാസ്റ്റർ, ഉമർ തോട്ടത്തിൽ, തസ്നീം കൊടിയത്തൂർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Advertisment