Advertisment

'ഓര്‍മത്തണലില്‍ ഇത്തിരി നേരം': പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ശ്രദ്ധേയമായി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

ശാന്തപുരം: 'ഓര്‍മത്തണലില്‍ ഇത്തിരി നേരം' എ തലക്കെട്ടില്‍ 2000 - 2008 ബാച്ച് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥി കുടുംബ - അധ്യാപക സംഗമം ശ്രദ്ധേയമായി. അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ്യ മുന്‍ മേധാവി വി.കെ അലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൂല്യ ബോധമുള്ള സമൂഹ നിര്‍മിതി പ്രതിബദ്ധതയുള്ള വിദ്യാര്‍ഥികളിലൂടെയും അതുവഴി രൂപപ്പെടുന്ന തലമുറകളിലൂടെയുമാണ് സാധ്യമാവുകെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

publive-image

സംഗമത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിരു ജാമിഅ സെന്‍ട്രല്‍ ലൈബ്രറി ഹാളിലെ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം അല്‍ജാമിഅഃ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് നിര്‍വഹിച്ചു. ജാമിഅഃയുടെ സര്‍വ്വതോന്‍മുഖമായ വളര്‍ച്ചക്കും ഗുണനിലവാരം ഉയര്‍ത്തുതിനുമുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കികൊണ്ടിരിക്കുകയാണെന്നും പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സംരംഭങ്ങളില്‍ മികച്ച പങ്ക് വഹിക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ.അബ്ദുല്‍ കരീം, സലിം മൗലവി, കെ.അബ്ദുല്ല ഹസന്‍, ടി.അബ്ദുല്ല ഫൈസി, എം. അലവിക്കുട്ടി, മസാഹിര്‍ അമ്മാദ്, കുഞ്ഞ് മുഹമ്മദ് ബാഖവി, സി.ഹാറൂ, ഡോ.സിയാഉറഹ്മാന്‍, അബ്ദുല്ലത്തീഫ് ബസ്മല, ഷഹീര്‍ ബാബു, സിദ്ധീഖ് ഹസ്സന്‍ മൗലവി , അബ്ദുല്‍ ഹഫീസ് നദ്‌വി, ഇ.എന്‍ മുഹമ്മദ് മൗലവി, എം. സൈനുദ്ധീന്‍ മൗലവി, എ.കെ ഇബ്രാഹിം, ഒ.ഹസൈനാര്‍, അബ്ദുല്‍ സലാം എന്നീ അധ്യാപകര്‍ ചടങ്ങില്‍ സംബന്ധിച്ചു.

publive-image

അധ്യാപകര്‍ക്ക് ഓര്‍മ ഫലകം നല്‍കി ആദരിച്ചു. ബാച്ചില്‍ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കിയ ഡോ.മഹ്ബൂബ് താഹ, ഡോ.വി.എം സാഫിര്‍, ഡോ.സൈഫുദ്ധീന്‍ കുഞ്ഞു, ഡോ.അന്‍സാര്‍ അബൂബക്കര്‍, ഡോ.അബ്ദുല്‍ വാസിഹ് ധര്‍മഗിരി എിവരെയും മൊമെന്റോ നല്‍കി ആദരിച്ചു.

പഠനകാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് അരങ്ങേറിയ സെഷനില്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടെയും കുട്ടികളുടെയും വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ അരങ്ങേറി. ഡോ.വി.എം സാഫിര്‍ ഖിറാഅത്ത് നടത്തി. പ്രോഗ്രാം കവീനര്‍ ഡോ. മെഹ്ബൂബ് താഹ സ്വാഗതം പറഞ്ഞു.

ഷമീം ചൂനുര്‍, എ.ടി മുഹമ്മദ് ഷമീര്‍, ഇസ്ഹാഖ്, സമീറലി, അര്‍ഷദ് അലി, അബ്ദുല്‍ വാഹിദ്,ഷറഫുദ്ദീന്‍ തങ്കയത്തില്‍, അഹ്മദ് നസീഫ്, ലബീബ് കുന്നക്കാവ്, ഡോ. അന്‍സാര്‍ അബൂബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment