Advertisment

ഹെൽപ്പ് ഡെസ്ക് ഉദ്‌ഘാടനം ചെയ്‌തു

author-image
admin
New Update

മലപ്പുറം :  ജില്ലയിൽ പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർഥികളുടെ എസ്‌.എസ്‌.എൽ.സി, പ്ലസ്ടു, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി, പിജി സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കാനാവശ്യമായ സഹായങ്ങൾ ലഭിക്കുന്ന ഫ്രറ്റേണിറ്റി ഹെൽപ്പ് ഡെസ്ക് മലപ്പുറത്ത് എഫ്.ഐ.ടി.യു ജില്ല പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ ഉദ്‌ഘാടനം ചെയ്‌തു.

Advertisment

publive-image

ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി സാബിക് വെട്ടം, റസീൻ ബാബു, സി.എച്ച് സാജിദ് എന്നിവർ സംബന്ധിച്ചു. ദുരിതബാധിത മണ്ഡലങ്ങളിൽ പ്രത്യേക ഹെൽപ്പ് ഡെസ്ക്കുകളും ഫ്രറ്റേണിറ്റി മൂവ്മെന്റ് ഒരുക്കും.

ബന്ധപ്പെടേണ്ട നമ്പർ:

9995867499, 8891908050, 9567335535.

Advertisment