Advertisment

ഹിക്മ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍ അവാര്‍ഡ് ദാനം ടാലന്റ് പബ്ലിക് സ്‌ക്കൂളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

New Update

വടക്കാങ്ങര:  കേരള മദ്‌റസ എജ്യൂക്കേഷന്‍ ബോര്‍ഡ് (മജ്‌ലിസ്)ന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഹിക്മ ടാലന്റ് സെര്‍ച്ച് എക്‌സാമിന്റെ എഴാമത് അവാര്‍ഡ് ദാന സംഗമത്തിനായി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ ഒരുങ്ങി.

Advertisment

publive-image

കേരളത്തിലും വിദേശത്തുമായി നടന്ന പരീക്ഷയില്‍ 55000ലധികം കുട്ടികള്‍ പങ്കെടുത്തു. ഫെബ്രുവരി 15 ശനിയാഴ്ച്ച ടാലന്റ് പബ്ലിക് സ്‌ക്കൂളില്‍ നടക്കുന്ന ചടങ്ങില്‍ 123 വിദ്യാര്‍ത്ഥികളെയാണ് ആദരിക്കുന്നത്.

അവാര്‍ഡ് ദാനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ടാലന്റ് പബ്ലിക് സ്‌ക്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ കേരള മദ്‌റസ എജ്യൂക്കേഷണല്‍ ബോര്‍ഡ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് നൗഷാദ്,

കെ.എം.ഇ.ബി പ്രസിഡന്റ് അസൈനാര്‍, നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍, പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ ഐസക്, മാനേജര്‍ യാസര്‍ കരുവാട്ടില്‍, ടാലന്റ് മദ്‌റസ ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ജാബിര്‍ കരുവാട്ടില്‍,

ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ & എജ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ് എസ്.എം. അബ്ദുല്ല, ചീഫ് അക്കാദമിക് കോര്‍ഡിനേറ്റര്‍ ഫര്‍സാന പി.വി, പി.ടി.എ എക്‌സിക്യൂട്ടീവ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജൗഹറലി തങ്കയത്തില്‍ എന്നിവര്‍ സംബന്ധിച്ചു.

Advertisment