Advertisment

മലപ്പുറം- ഹിക്മ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷൻ സംസ്ഥാന തല അവാര്‍ഡുകള്‍ വിതരണം ചെയ്തു

New Update

വടക്കാങ്ങര:  രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും അട്ടിമറിച്ചുകൊണ്ട് ഭരണകര്‍ത്താക്കള്‍ തന്നെ ഭരണഘടനയില്‍ തിരുത്തല്‍ വരുത്തി രാജ്യദ്രോഹം സൃഷ്ടിക്കുന്ന കാലഘട്ടത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ വിദ്യാഭ്യാസ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കണമെന്ന് കോട്ടക്കൽ എം.എൽ.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ.

Advertisment

publive-image

കേരള മദ്റസ എജ്യുക്കേഷന്‍ ബോര്‍ഡ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച 'ഹിക്മ ഇന്റർനാഷണൽ ടാലന്റ് സെര്‍ച്ച് എക്സാമിന്റെ എഴാമത് സംസ്ഥാനതല അവാര്‍ഡ് ദാന സംഗമം വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകം കീഴ്‌പ്പെടുത്തിയ അലക്‌സാണ്ടറുടെ ജീവിതവും അന്ത്യവും നരേന്ദ്ര മോദിക്കും അമിത്ഷാക്കും ഒരു താക്കീതാണെന്ന് മുഖ്യ പ്രഭാഷണം നിർവ്വഹിച്ച ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു.

കേരളത്തിലും വിദേശത്തുമായി നടന്ന പരീക്ഷയിൽ അവാർഡ് നേടിയ വിദ്യാർഥികളെയാണ് ആദരിച്ചത്. ഐ.ഇ.സി.ഐ ചെയർമാൻ ഡോ. ആർ യൂസുഫ് അദ്ധ്യക്ഷത വഹിച്ചു.

publive-image

എം.എൽ.എ മഞ്ഞളാം കുഴി അലി, മലപ്പുറം ജില്ല പഞ്ചായത്ത് അംഗം അഡ്വ. ടി.കെ റഷീദലി, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഈദ എലിക്കോട്ടിൽ, മക്കരപ്പറമ്പ പഞ്ചായത്ത് ആറാം വാർഡ് അംഗം ഹൻഷില പട്ടാക്കൽ, സംവിധായകനും എഴുത്തുകാരനുമായ സമദ് മങ്കട,

വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി, വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് ഖാദി എ സിദ്ദീഖ് ഹസൻ മൗലവി, കേരള മദ്രസ എജുക്കേഷൻ ബോർഡ് ഡയറക്ടർ സുഷീർ ഹസ്സൻ, മദ്രസ മാനേജ്മെന്റ് കൗൺസിൽ പ്രസിഡന്റ് എം സിബ്ഗത്തുള്ള,

അക്കാദമിക് കൗൺസിൽ പ്രസിഡന്റ് അസൈനാർ, കെ.പി സലീം, സി മൊയ്തു, മുഹമ്മദ് മുംതാസ്, പി.കെ നൗഷാദ് മേപ്പാടി, എച്ച്.എം.എസ് മദ്രസ പ്രിൻസിപ്പൽ ടി ഷഹീർ, ടാലന്റ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. സിന്ധ്യ ഐസക് എന്നിവർ സംസാരിച്ചു.

ഹിക്മ ബോർഡ് അംഗം ബഷീർ തൃപ്പനച്ചി റിപ്പോർട്ട് അവതരിപ്പിച്ചു. നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ നന്ദിയും പറഞ്ഞു.

Advertisment