Advertisment

കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിൻെറ നേരവകാശികളെ ചരിത്രത്തിൽ നിന്ന് മായ്ക്കാനാവില്ല ഐ.എസ്.എം

author-image
admin
Updated On
New Update

വാഴക്കാട്:  കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിന് തനതായ സംഭാവനകളർപ്പിച്ച വക്കം മൗലവിയും, മക്തി തങ്ങളും, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും, കെ എം സീതിസാഹിബുമെല്ലാം ചരിത്രത്തിൽ നിന്നും മായ്ക്കപ്പെടുന്നത് അംഗീകരിക്കാവതല്ല.

Advertisment

publive-image

നവോത്ഥാന പാരമ്പര്യത്തിന്റെ സത്യസന്ധമായ സമീപനങ്ങളെ സ്വാഗതം ചെയ്യുമെന്ന് ISM കൊണ്ടോട്ടി മണ്ഡലം നേതൃ ശിൽപ്പശാല അഭിപ്രായപ്പെട്ടു. സമർപ്പിത യൗവ്വനം കരുതലോടെ കരുത്തോടെ എന്ന തലക്കെട്ടിൽ വാഴക്കാട് ദാറുസ്സലാം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ശിൽപ്പശാല KNM വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞാൻ പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് നിസാർ യുകെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് കഥാ പ്രസംഗത്തിൽ ഒന്നാം സ്ഥാനം കിട്ടിയ ശഹന ഷെറിൻ പി ക് ഉപഹാരം നൽകി ആദരിച്ചു.

ഷബീർ അഹമ്മദ് പുളിക്കൽ, എം കെ ബഷീർ മാസ്റ്റർ, മൊയ്തീൻകുട്ടി സുല്ലമി, ഡോ ലബീദ് അരീക്കോട്, കെ എ ശുകൂർ, ബി പി എ ഗഫൂർ, ആസിഫ് എം, മുനീർ കെ ഐക്കരപ്പടി, ഹനീഫ്, ബാസിത് പി തവനൂർ, അശറഫ് കെ സി, അബ്ദുള്ളക്കുട്ടി, കുളത്തൂർ, നൗഷാദ് വാഴക്കാട്, ശാഹീർ പി, സലാം ചെറുവായൂർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment