Advertisment

ആരോഗ്യ ജാഗ്രത: ഇ​ത​ര ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പ്രത്യേകം നി​രീ​ക്ഷിക്കണം

New Update

മഞ്ചേരി: സംസ്ഥാനത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ഇ​ത​ര​ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും ജോ​ലി സ്ഥ​ല​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ജ​ന​താ​ദ​ൾ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്  സി ​ടി രാ​ജു ആ​വ​ശ്യ​പ്പെ​ട്ടു.

Advertisment

publive-image

ആ​രോ​ഗ്യ വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കണം. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ ദി​നം​പ്ര​തി ട്രെ​യി​നിലും ബ​സു​ക​ളി​ലുമായി ജി​ല്ല​യി​ൽ എ​ത്തു​ന്നു. ഇ​വ​ർ എ​വി​ടെ താ​മ​സി​ക്കു​ന്നു​വെ​ന്നും ജോ​ലി ചെ​യ്യു​ന്നു​വെ​ന്നും ക​ണ്ടെ​ത്താ​ൻ വ​കു​പ്പു​ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല.

ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ​ക്ക് താ​മ​സ സൗ​ക​ര്യ​വും ജോ​ലി​യും ന​ൽ​കു​ന്ന​വ​രെ ക​ണ്ടെ​ത്തി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ത്ത​ര​ക്കാ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും ജി​ല്ല​യി​ൽ രോ​ഗി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെട്ടു

Advertisment