Advertisment

കല സാമൂഹിക നന്മക്ക് ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾക്കാവണം - താഹിർ കൂട്ടായി

New Update

തിരൂർ:  കലയിലെ നന്മ ജീവിതത്തിലും ആവിഷ്കരിക്കാൻ തയ്യാറായി സാമൂഹിക ഉന്നമനത്തിന് അത് ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾക്ക് സാധ്യമാവണമെന്ന് മെൻറ്റലിസ്റ്റും മജീഷ്യനുമായ താഹിർ കൂട്ടായി.

Advertisment

publive-image

സാമൂഹിക മാറ്റങ്ങൾക്കനുസരിച്ച് അറിവിനെയും ആവിഷ്കാരങ്ങളെയും നന്മകളുടെ പ്രചാരണത്തിന് ഉപയോഗപ്പെടുത്താൻ തയ്യാറായാൽ മാത്രമേ കാലാന്തരങ്ങളിൽ ഓർമിക്കപ്പെടുന്ന കലാകാരൻമാർ സൃഷ്ടിക്കപ്പെടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

തിരൂർ പയ്യനങ്ങാടി ടി.ഐ.സി സെക്കൻറ്ററി സ്‌കൂളിൽ നാൽപതാം വാർഷികം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂൾ പ്രിൻസിപ്പാൾ നജീബ്. പി. പരീത് അധ്യക്ഷനായിരുന്നു. ട്രസ്റ്റ് ചെയർമാൻ വി.കെ അബ്ദുൽ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി.

publive-image

അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ജലീൽ പൊൻമുണ്ടം, പി.ടി.എ പ്രസിഡണ്ട് മെഹർഷ കളരിക്കൽ, മദർ പി.ടി.എ പ്രസിഡണ്ട് ജസീന സഹീർ, വൈസ് പ്രിൻസിപ്പാൾ എം.ടി ഹാരിസ്, ഷുഹൈബ്, സാജിദ് കെ.വി തുടങ്ങിയവർ സംസാരിച്ചു.

ടി.ഐ.സി നാൽപതാം വാർഷിക സപ്ലിമെൻറ് എഡിറ്റർ എം. ടി ഹാരിസ് തിരുവേഗപ്പുറ എം.ടി.എ പ്രസിഡന്റ് ജസീനാ സഹീറിന് കോപ്പി നൽകി പ്രകാശനം ചെയ്‌തു.

അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വൈസ് ചെയർമാൻ അഡ്വ. സഹീർ കോട്ട്, സെക്രട്ടറി എം. സിറാജുദ്ധീൻ, അമീർ, അലി അക്ബർ, കോട്ടയിൽ ഇബ്രാഹീം, അക്കാദമിക്ക് ഹെഡ് ടി. സന്ധ്യ, എൽ.പി ഹെഡ് റഷീദ മയ്‌സിൻ, മോണ്ടിസോറി ഹെഡ് സംഗീത ബിജീഷ് തുടങ്ങിയവർ സംബന്ധിച്ചു.

വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. മോണ്ടിസോറി, എൽ.പി, യു.പി ,ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ വിവിധ കലാ ആവിഷ്കാരങ്ങൾ അരങ്ങേറി.

Advertisment