Advertisment

പാടം പ്രീമിയർ ലീഗ്: കരീബിയൻ എഫ് സി ജേതാക്കൾ

author-image
admin
Updated On
New Update

- അഫ്സല്‍ ഹുസൈന്‍ കെ

Advertisment

കടന്നമണ്ണ:  സൗന്ദര്യമുള്ള ജീവിതത്തിന് വിശ്വാസത്തിന്റെ കരുത്ത്എന്ന തലകെട്ടിൽ എസ് ഐ ഒ കടന്നമണ്ണ യൂണിറ്റ് സംഘടിപ്പിച്ച ഒന്നാമത് പാടം പ്രീമിയർ ലീഗിൽ *(PPL - 3' S)* കരീബിയൻ എഫ് സി ജേതാക്കളായി.

publive-image

8 ടീമുകൾ പങ്കെടുത്ത് 6 ദിവസങ്ങളിലായി നടന്ന ഫുട്ബാൾ ലീഗിന്റെ ആവേശകരമായ ഫൈനൽ മൽസരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എമിറേറ്റ്സ് ടീമിനെ കരീബിയൻ എഫ് സി പരാജയപ്പെടുത്തിയത്.

ജേതാക്കൾക്ക് സോളിഡാരിറ്റി മങ്കട ഏരിയ പ്രസിഡന്റ് ഷാഫി മങ്കട ട്രോഫി വിതരണം ചെയ്തു. എസ് ഐ ഒ ഏരിയ സെക്രട്ടറി ഷാനിബ്, സോളിഡാരിറ്റി കടന്നമണ്ണ യൂണിറ്റ് പ്രസിഡന്റ് ഉസൈദ് എന്നിവർ സംബന്ധിച്ചു.

എസ് ഐ ഒ കടന്നമണ്ണ യൂണിറ്റ് പ്രസിഡന്റ് ഷഹീം, സെക്രട്ടറി ബാസിം, വൈസ് പ്രസിഡന്റ് തൗഫീഖ്, അഫീഫ് , യൂനുസ്, അഷ്‌മിൽ, ഷിബിൽ തുടങ്ങിയവർ നേതൃത്വം നൽകി

Advertisment