Advertisment

സംസ്ഥാന-ജില്ല സ്‌കൂൾ കായികോത്സവ വിജയികൾക്ക് സ്വീകരണം

New Update

തിരൂർ:  സ്‌കൂൾ സംസ്ഥാന-ജില്ല കായികോത്സവത്തിൽ മികച്ച വിജയം നേടിയ തിരൂർ പയ്യനങ്ങാടി ടി.ഐ.സി സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കും സ്‌കൂൾ കായികാധ്യാപകക്കും സ്‌കൂൾ മാനേജ്‍മെന്റും പി.ടി.എയും സ്വീകരണം നൽകി.

Advertisment

സംസ്ഥാന തലത്തിൽ സബ് ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിലാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഹാനി താൻസൻ വെള്ളി മെഡൽ കരസ്ഥമാക്കി.

publive-image

ജില്ല തലത്തിൽ സബ് ജൂനിയർ പെൺകുട്ടികളുടെ 100, 200 മീറ്റർ ഓട്ടത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി എ. ഹന ഹംസക്ക് ഇരട്ട സ്വർണവും സബ് ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഹാനി താൻസൻ സ്വർണവും സബ് ജൂനിയർ പെൺകുട്ടികളുടെ എൺപത് മീറ്റർ ഹഡിൽസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി എ. ഇൽഹാം സ്വർണവും

ജൂനിയർ ആൺകുട്ടികളുടെ എൺപത് മീറ്റർ ഹഡിൽസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഹാദി നജാദ് വെള്ളിയും സീനിയർ പെൺകുട്ടികളുടെ നാന്നൂറ് മീറ്റർ ഹഡിൽസിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി റജ അൻവർ വെങ്കലവും കരസ്ഥമാക്കി.

സ്‌കൂൾ കായികാധ്യാപകരായ എൻ.കെ ഷാജഹാൻ, എ.എം സരസ്വതി എന്നിവരാണ് പരിശീലകർ. വിജയികളെ ആനയിച്ച് കൊണ്ടുള്ള ഘോഷയാത്ര തിരൂർ താഴെ പാലം ജംക്ഷനിൽനിന്നും തുടങ്ങി പയ്യനങ്ങാടി അവസാനിച്ചു.

ഘോഷയാത്രക്ക് സ്‌കൂൾ പ്രിൻസിപ്പൾ നജീബ് പി പരീത്, ട്രസ്റ്റ് ചെയർമാൻ വി കെ അബ്ദുൽ ലത്തീഫ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ജലീൽ പെൻമുണ്ടം, വൈസ് ചെയർമാൻ അഡ്വ. സഹീർ കോട്ട്, പി.ടി.എ പ്രസിഡണ്ട് മെഹർഷാ കളരിക്കൽ, വൈസ് പ്രസിഡന്റ് അലി അക്ബർ, വൈസ് പ്രിൻസിപ്പൾ എം.ടി ഹാരിസ്, വഹാബ് വെട്ടം, ഇബ്റാഹീംകോട്ടയിൽ തുടങ്ങിയവർ നേതൃത്ത്വം നൽകി.

Advertisment