Advertisment

അൽ ജാമിഅയുടെ 'ആശ്വാസ കിറ്റുകൾ' യാത്ര തിരിച്ചു

New Update

പെരിന്തൽമണ്ണ:  പ്രളയകെടുതിയിൽ മുറിവേറ്റവർക്കായി ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയുടെ ആഭിമുഖ്യത്തിൽ മലപ്പുറം, വയനാട്, തൃശൂർ, എറണാംകുളം, ആലപ്പുഴ ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളിലും ക്യാമ്പുകളിലും വിതരണം ചെയ്യാനുള്ള 3500-ഓളം ദുരിതാശ്വാേസ കിറ്റുകൾ അടങ്ങിയ വാഹനങ്ങൾ യാത്ര തിരിച്ചു.

Advertisment

publive-image

പി അബ്ദുൽ ഹമീദ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. പതിറ്റാണ്ടുകളായി ശാന്തപുരം അൽ ജാമിഅയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ-സാമൂഹിക-സേവന പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഖനീയമാണെന്നും അദ്ദേഹം പറഞ്ഞു.

അൽ ജാമിഅ അഡ്മിനിസ്‌ട്രേറ്റീവ് കൗൺസിൽ ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് നടത്തിയ ഈ സേവനം മഹത്തരവും മാതൃകപരവുമാണെന്ന് അദ്ദേഹം പറഞ്ഞു.

വെട്ടത്തൂർ പഞ്ചായത്ത് സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരീഷ് ബാബു, ശാന്തപുരം മഹല്ല് അസി. ഖാദി എം.പി മെയ്തീൻ മൗലവി, എ.ടി. ഷറഫുദ്ദീൻ, എ. ഫാറൂഖ്, അഷറഫലി കട്ടുപ്പാറ, എം.ടി കുഞ്ഞലവി, എം.ഇ. ഷുക്കൂർ മാസ്റ്റർ, എം.ടി. ഇസ്മാഈൽ തുടങ്ങിയവർ സംബന്ധിച്ചു.

Advertisment