Advertisment

മജ് ലിസ് മലപ്പുറം മേഖല മദ്രസ മാനേജ്മെന്റ് കൗൺസിൽ സംഗമം

author-image
admin
New Update

മലപ്പുറം:  മജ് ലി സിന്റെ കീഴിലുള്ള മദ്രസകളുടെ മലപ്പുറം മേഖല മാനേജ്മെന്റ് കൗൺസിൽ സംഗമം ജമാഅത്തെ ഇസ് ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് എം.സി.നസീർ സാഹിബ് ഉദ്ഘാടനം ചെയ്തു .

Advertisment

publive-image

മജ് ലിസ് വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ സുശീർ ഹസൻ മുഖ്യപ്രഭാഷണം നടത്തി.അക്കാഡമിക് കൗൺസിൽ പ്രസിഡന്റ് റഹീം വറ്റലൂർ പ്രതിനിധികളോട് സംസാരിച്ചു. ശിഹാബ് അരിപ്ര ഖുർആൻ ദർസ് നടത്തി. കൗൺസിൽ പ്രസിഡന്റ് കെ.പി.സലീം മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് അനീസ് എടയൂർ സ്വാഗതവും മജ് ലിസ് അസി.ഡയറക്ടർ വി. ജലീൽ മാസ്റ്റർ സമാപനവും പ്രാർത്ഥനയും നിർവ്വഹിച്ചു . പുതിയ മാനേജ്മെന്റ് കൗൺസിൽ അംഗങ്ങളായി സിദ്ധീഖ് തിരൂർ), മുഹമ്മദലി (ശാന്തപുരം), ഉസ്മാൻ (നിലമ്പൂർ), ഷംസുദ്ദീൻ (കൊണ്ടോട്ടി), മുജീബ് റഹ് മാൻ എം.( വണ്ടൂർ), സിദ്ധീഖ് .എം ( മങ്കട ), മുഹമ്മദ് മുസ്തഫ കെ (മലപ്പുറം ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisment