Advertisment

രാജ്യമെന്നാൽ സംസ്കാരങ്ങളുടെ സമൃദ്ധി: മംഗലം ഗോപിനാഥ്

New Update

മലപ്പുറം:   ഇന്ത്യയെന്ന രാജ്യത്തിന്റെ പെരുമ തന്നെ സംസ്കാരങ്ങളുടെ സമൃദ്ധിയാണ്. ദേശഭാഷാ സാമുദായിക വൈജാത്യങ്ങൾ അസ്തമിക്കുമ്പോൾ ഇല്ലാതാകുന്നത് രാജ്യം തന്നെയാണ് എന്ന് മുൻ കെ.പി.സി.സി അംഗം മംഗലം ഗോപിനാഥ്. ഭരണഘടന മതം-ജാതി-ഭാഷാ-ഭൂപ്രദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളെ എതിർക്കുന്നു.

Advertisment

publive-image

കെ.എൻ ഷാനവാസ് (യൂത്ത് ലീഗ്, ഫസ്ന മിയാൻ (ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്),

ഉസ്മാൻ കാച്ചടി (ഐ.എസ്.എഫ് സംസ്ഥാന കോർഡിനേറ്റർ), ഡോ ബദീഉസ്സമാൻ (സാമൂഹിക പ്രവർത്തകൻ), എൻ മുഹമ്മദലി (എൻഫ്രീ സംസ്ഥാന സെക്രട്ടറി), മുനീബ് കാരക്കുന്ന് (വൈസ് പ്രസിഡന്റ്, വെൽഫെയർ പാർട്ടി) സംസാരിച്ചു.

ഫാഷിസത്തിനെതിരെ നൗഷാദ് ബാബു നാടകപ്രതിഷേധം 'കൈക്കോട്ട്' അവതരിപ്പിച്ചു.

സ്ക്വയർ അംഗങ്ങൾ സമര പ്രതിജ്ഞയെടുത്തു.

publive-image

ആസാദി സ്ക്വയറിൽ (ശനി 08/02/20) ഡോ. കെ അഷ്റഫ് (ഗവേഷകൻ, യൂണിവേഴ്സിറ്റി ഓഫ് ജോഹനസ്ബർഗ്), നഹാസ് മാള (സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്), നാസർ പടിഞ്ഞാറ്റുമുറി (യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി), മുഹ്സിൻ തൃപ്പനച്ചി

(ഐ.എസ്.എം സംസ്ഥാന ജോയന്റ് സെക്രട്ടറി), സിദ്ധീഖ് പുല്ലാര (കെ.എം.സി.സി തെലങ്കാന കൺവീനർ) സംബന്ധിക്കും.

അമീൻ യാസിർ ഫാഷിസത്തിനെതിരെ പാട്ടു പ്രതിഷേധം നടത്തും.

Advertisment