Advertisment

'മുഖാരി' ഹ്രസ്വ ചിത്രം കോട്ടക്കൽ ശശിധരൻ പ്രകാശനം ചെയ്തു

New Update

കോട്ടക്കൽ: പ്രണയത്തിന്റെ ദുരന്ത പര്യവസാനമായി മതവും ജാതിയും വിശ്വാസങ്ങളും മാറുമ്പോൾ സഹവർത്തിത്വത്തിന്റെയും സ്നേഹത്തിന്റെയും സ്വാതന്ത്ര്യമെന്ന നിലയിൽ 'മുഖാരി' എന്ന പേരിൽ ഹ്രസ്വ ചിത്രം പുറത്തിറക്കി.

Advertisment

ചിത്രത്തിന്റെ ഓൺലൈൻ പ്രകാശനം കഥകളി ആചാര്യൻ കോട്ടക്കൽ ശശിധരൻ പരിസ്ഥിതി -സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ മുരളീധരൻ തിരൂരിനു നൽകി നിർവഹിച്ചു.

publive-image

പുസ്തക പ്രസാധക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച 'ചിത്രരശ്മി ബുക്സി'ന്റെ സന്ദേശാത്മക ചെറുസിനിമയാണ് ‘മുഖാരി’.

ആബിദ എന്ന മുസ്‌ലിം പെൺകുട്ടിയുടെയും അനുരാജ് എന്ന ഹിന്ദു യുവാവിന്റെയും ജീവിതത്തിലെ പ്രണയവും ഇരു സമുദായങ്ങൾക്കിടയിൽ ഉണ്ടാകാനിടയുള്ള അസ്വാരസ്യങ്ങളെ സമർത്ഥമായും സമകാലികതയോടെയും അവതരിപ്പിച്ച ഈ ഹ്രസ്വ ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം നിർവഹിച്ചിരിക്കുന്നത് സാഹിത്യകാരൻ സുകു തോക്കാംപാറ.

സംവിധാനം മിഥുൻ മനോഹർ. കർണാടക സംഗീതത്തിലെ ഖരഹര പ്രിയയുടെ ജന്യരാഗമാണ് മുഖാരി. മധു ആദൃശ്ശേരി, ആബിദയായി വേഷമിട്ട ആദിത്യ, ഷഫീഖ് ക്ലാരി, ഉണ്ണികൃഷ്ണൻ കൂപ്പിലാക്കൽ, മാധ്യമ പ്രവർത്തകൻ സമദ് കല്ലടിക്കോട് തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

Advertisment