Advertisment

ഇന്ത്യൻ ജനത ഒന്നിച്ചു നിന്നതിന്റെ ചരിത്രം അട്ടിമറിക്കുന്നു: എൻ.പി ചെക്കുട്ടി

New Update

മലപ്പുറം:  ബഹുസ്വരതയാണ് ഇന്ത്യൻ ദേശീയതയുടെ കാമ്പെന്നും അതാണിപ്പോൾ ബോധപൂർവം അട്ടിമറിക്കുന്നതെന്നും ഇന്ത്യൻ ജനത ഒന്നിച്ചു നിന്നതിന്റെ ചരിത്രം അട്ടിമറിക്കുകയാണെന്നും പ്രമുഖ മാധ്യമ പ്രവർത്തകൻ എൻ.പി ചെക്കുട്ടി.

Advertisment

'ദേശസ്നേഹം, ദേശദ്രോഹം; തീർപ്പുകളുടെ രാഷ്ട്രീയം' തലക്കെട്ടിൽ ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി കെ.പി.എസ്‌.ടി.എ ഹാളിൽ സംഘടിപ്പിച്ച ചർച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

publive-image

എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊണ്ട ബ്രിട്ടീഷ് വിരുദ്ധ ദേശീയ പ്രസ്ഥാനമാണ് നമ്മുടെ ദേശീയതയുടെ പാരമ്പര്യമെന്നും ഇന്ത്യൻ ദേശീയതയെന്നാൽ ഹിന്ദുത്വ ദേശീയതയായാണ് ഇന്ന് പഠിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് പാറമ്പുഴ, ആക്ടിവിസ്റ്റ് കെ.എസ്‌ സുദീപ്, ഡോക്യുമെന്ററി സംവിധായകൻ അഡ്വ. കെ ഹാഷിർ എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. എ.കെ സഫീർ നന്ദിയും പറഞ്ഞു.

Advertisment