Advertisment

ഡൽഹി പോലീസ് അക്രമം ജനപക്ഷ സമരങ്ങളോടുള്ള അസഹിഷ്ണുത - പി നൗഷാദലി

New Update

മലപ്പുറം:  പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം നടത്തുന്നവർക്ക് നേരെ അക്രമം അഴിച്ചുവിട്ട ഡൽഹി പോലീസിനും സംഘ്പരിവാർ ക്രിമിനലുകൾക്കുമെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി മെംബറും മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറിയുമായ പി. നൗഷാദലി.

Advertisment

മലപ്പുറത്ത് നടക്കുന്ന ആസാദി സ്ക്വയറിൻ്റെ ഇരുപത്തിയേഴാം ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

publive-image

രാജ്യത്തുടനീളം നടക്കുന്ന ജനപക്ഷ സമരങ്ങളോടുള്ള അമർഷവും അതിനോടുള്ള അസഹിഷ്ണുതയും ജനകീയ സമരങ്ങൾ വ്യാപകമാകുന്നതിലുള്ള പ്രകോപനവുമാണ് ദൽഹി അതിക്രമങ്ങൾക്കു പിന്നിൽ.ഇത്തരം അക്രമങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ബോധപൂർവം സൃഷ്ടിക്കുന്ന കലാപങ്ങൾ ഉണ്ടാക്കുന്ന മുറിവുകൾക്ക് ആഴമേറുമെന്നും അദ്ദേഹം പറഞ്ഞു.

സെൻ്റ് ജോസഫ് പള്ളി വികാരി ഫാദർ കെ.എസ്.ജോസഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു.

രാജ്യം എല്ലാവരുടേതുമാണെന്നും സാർവജനീനതയാണ് സംസ്കാരങ്ങളുടെ അലങ്കാരമെന്നും മലപ്പുറത്തിൻ്റെ സ്നേഹവും സൗഹൃദവും സംയമനവും ജീവിതാനുഭവങ്ങളിൽ നിന്ന് അറിഞ്ഞയാളാണു താനെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.അഷ്റഫ്,ജി.ഐ.ഒ ജില്ലാ പ്രസിഡൻ്റ് കെ.സി ഷനാനീറ, കെ.എൻ എം മർകസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻറ് എൻ.മൂസക്കുട്ടി മദനി,

കെ.എൻ എം മർകസുദ്ദഅവ മഞ്ചേരി മണ്ഡലം സെക്രട്ടറി ടി.റിയാസ് മോൻ, ഗ്രീനിഷ് ന്യൂസ് ഡയരക്ടർ എ.ടി ഷറഫുദ്ധീൻ, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം കെ.അബ്ദുറഹീം, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സുലൈമാൻ ഊരകം സംസാരിച്ചു. അമീന.എം, നഷ് വ ടി, ഷഫാഫുൽ ഹഖ്.പി, നുസ്ല ഗാനങ്ങൾ ആലപിച്ചു.

publive-image

ദൽഹിയിലെ സംഘ്പരിവാർ അതിക്രമങ്ങൾക്കെതിരെ ബഹുജന പ്രതിഷേധ റാലി നടത്തി.

ഫാഷിസത്തിനെതിരെ 'ബീറ്റ്സ് ഓഫ് മലപ്പുറ'ത്തിന്റെ പാട്ടു പ്രതിഷേധം

ബിൻഷ, റബീഹ് മലപ്പുറം, ഷറഫലി പാണക്കാട് എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

വെള്ളിയാഴ്ച് ആസാദി സ്ക്വയറിൽ 'മാധ്യമം' സീനിയർ സബ് എഡിറ്റർ ഐ.സമീൽ,

കോഴിക്കോട് എൻ.ഐ.ടി അസോ. പ്രൊഫസർ ഡോ.മുഹമ്മദ് ഷാഫി, പി.ഡി.പി നേതാവ്സബാഹ് പുൽപ്പറ്റ സംബന്ധിക്കും.

സാക്കിർ ഹുസൈൻ വണ്ടൂർ ഫാഷിസത്തിനെതിരെ പാട്ടുപ്രതിഷേധം നടത്തും.

Advertisment