Advertisment

ഡിജിറ്റൽ ലോകത്തിലേക്ക് പൊന്നാനിയിലെ ശലഭങ്ങൾ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

പൊതുവിദ്യാഭ്യാസ ശാക്തീകരവുമായി ബന്ധപ്പെട്ട് പൊന്നാനി നിയോജകമണ്ഡലത്തിൽ രൂപീകരിച്ച സമഗ്ര വിദ്യാഭ്യാസ ഇടപെടൽ പദ്ധതി- ബട്ടർ ഫ്‌ളൈസ് അറ്റ് പൊന്നാനിയ്ക്കു ശനിയാഴ്ച സ്‌കൂളുകളിൽ തുടക്കമായി.

Advertisment

publive-image

പൊന്നാനിയിലെ വിദ്യാലയങ്ങളെ ലോകോത്തര അക്കാദമിക നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്പീക്കർ ശ്രീരാമ കൃഷ്ണനാണ് പദ്ധതിയെ വിഭാവനം ചെയ്തത് . പദ്ധതിയ്ക്ക് കീഴിൽ വരുന്ന 12 വിദ്യാലയങ്ങളിൽ , എ.വി എച് .എസ്.എസ് പൊന്നാനി ,ജി എച് എസ് എസ് തൃക്കാവ് , എം .ഐ.എച്.എസ്. എസ് ബോയ്സ് പൊന്നാനി എന്നീയിടങ്ങളിലാണ് ശനിയാഴ്ച സ്‌കൂൾ തല ഉദ്ഘാടനം നടന്നത്.

publive-image

സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങുകളിൽ , സി . പി. മുഹമ്മദ് കുഞ്ഞി (പൊന്നാനി മുൻസിപ്പൽ ചെയർമാൻ), മുഹമ്മദ് ബഷീർ (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), സ്കൂൾ പ്രിൻസിപ്പാൾമാർ തുടങ്ങിയവർ സംസാരിച്ചു.

പതിനാറോളം മൊഡ്യൂളുകൾ മുൻനിർത്തി കുട്ടികളുടെ പഠന നിലവാരത്തെ നിരന്തരം ശാസ്ത്രീയമായി വിലയിരുത്തി, സ്കൂളിന്റെയും കുട്ടികളുടെയും ആവശ്യങ്ങളെ പരിഗണിച്ച് കൊണ്ടാകും പദ്ധതി വികസിക്കുക.

publive-image

തിരഞ്ഞെടുക്കപ്പെട്ട എല്ലാ വിദ്യാലയത്തിന്റെയും ഭൗദ്ധികവും അക്കാദമികവുമായ സാഹചര്യങ്ങൾ കണക്കിലെടുത്ത്, സർവേകളിലൂടെ എത്തുന്ന ശാസ്ത്രീയ നിഗമനങ്ങളിൽ നിന്ന്, വ്യക്തിഗതമായി രൂപീകരിക്കുന്ന പദ്ധതിയാകും ഓരോ സ്കൂളിലും നടപ്പിലാക്കുക.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ദർശനത്തോട് ചേർന്നുനിന്നുകൊണ്ട് തുടക്കം കുറിച്ച ഈ ഉദ്യമം ,കുട്ടികളുടെ അക്കാദമിക അനക്കാദമിക മികവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി തയ്യാർ ചെയ്തിട്ടുള്ളതാണ്.

publive-image

പഠനവിഷയങ്ങളുടെ ആവശ്യകത സംബന്ധിച്ച് കുട്ടികൾക്ക് വ്യക്തതമായ ധാരണ നൽകുവാനും, പഠിച്ച അറിവിനെ ജീവിതത്തിൽ യുക്തിപൂർവ്വം പ്രയോഗിക്കുവാനുമുതകുംവിധം, അറിവിന്റെ മൂല്യത്തെ പരീക്ഷയ്ക്കപ്പുറം എത്തിക്കലാണ് ബട്ടർഫ്ലൈസിന്റെ ലക്ഷ്യം.

കുട്ടികൾക്കു പുറമേ വിദ്യാലയത്തിനും അധ്യാപകർക്കും അനധ്യാപകർക്കും രക്ഷകർത്താക്കൾക്കുമടക്കം പ്രയോജനപ്രദമാകും വിധത്തിലാണ് ബട്ടർഫ്ലൈസിന്റെ ഇതര മൊഡ്യൂളുകൾ.

publive-image

പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ ഡിജിറ്റൽ ലോകത്തിലെ പൗരത്വം സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് ദിശാബോധം നൽകുന്ന ഡിജിറ്റൽ സാപിയൻസ് എന്ന വർക് ഷോപാണ് ആരംഭിച്ചിരിക്കുന്നത്.

ഓൺലൈൻ പെരുമാറ്റ മര്യാദകളും നിയമങ്ങളും വിദ്യാലയങ്ങളിൽ അടിസ്ഥാന പാഠമാകേണ്ടുന്ന സാഹചര്യത്തിൽ, ഇൗ വർക്ഷോപ്പ് ഭാവിയിലേക്ക് കരുതലാകും. ഡിജിറ്റൽ നിയമങ്ങൾക്കു പുറമെ, കുട്ടികളിൽ അടിസ്ഥാന ഡിജിറ്റൽ സാക്ഷരത എത്തിക്കാനും, കരിക്കുല ത്തോടനുബന്ധിച്ചുള്ള ഓൺലൈൻ പഠന വിഭവങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനും ബട്ടർഫ്ലൈസ് ഡിജിറ്റൽ വർക്ഷോപ്പ് ലക്ഷ്യമിടുന്നു.

Advertisment