Advertisment

പൂപ്പലം അൽ ജാമിഅ ആർട്ട്സ് & സയൻസ് കോളേജിൽ ഇൻട്രാ കോളജ് ഫെസ്റ്റ് സംഘടിപ്പിച്ചു

New Update

പെരിന്തൽമണ്ണ:  പൂപ്പലം അൽ ജാമിഅ ആർട്ട്സ് & സയൻസ് കോളേജിൽ ലെഗാപിക്'20 എന്ന തലക്കെട്ടിൽ ഇൻട്രാ കോളജ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നായി അമ്പതിൽ പരം ടീമുകൾ മത്സരങ്ങളിൽ മാറ്റുരച്ചു.

Advertisment

publive-image

മൂന്നാം വർഷ ബി.കോം വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പി.ജി ഇസ്ലാമിക് ഫിനാൻസിലെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനവും, ബി സി എ രണ്ടാം വർഷ വിദ്യാർത്ഥികൾ മൂന്നും നാലും സ്ഥാനങ്ങൾക്ക് അർഹരായി.

വിജയികൾക്ക് കോളജ് പ്രിൻസിപ്പൾ റിയാസ് എ.പി ക്യാഷ് പ്രൈസ് നൽകി. കോമേഴ്സ് വിഭാഗം മേധാവി റിയാസ്, ലെഗാപിക് സ്റ്റുഡൻസ് കൺവീനർ ഖലീൽ, യൂണിയൻ ചെയർമാൻ ഹനാനു റഹ്മാൻ, യു യു സി അഹമ്മദ് സഫ്‌വാൻ, ലെഗാപിക് സ്റ്റുഡൻസ് അസിസ്റ്റന്റ് കൺവീനർ റിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisment