Advertisment

'പ്രോഫ്‌കോണ്‍' പ്രൊഫഷണൽ വിദ്യാർത്ഥി അന്താരാഷ്‌ട്ര സമ്മേളനം പെരിന്തൽമണ്ണയിൽ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മലപ്പുറം:  വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇരുപത്തിമൂന്നാമത് ആഗോള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം – 'പ്രോഫ്‌കോണ്‍' മാര്‍ച്ച് 8 മുതല്‍ 10 വരെ (വെള്ളി, ശനി, ഞായര്‍) പെരിന്തല്‍മണ്ണയില്‍ നടക്കും.

Advertisment

publive-image

പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് ധൈഷണിക മൂല്യങ്ങള്‍പകര്‍ന്ന് നല്‍കുക, പ്രൊഫഷണല്‍ മേഖലയിലെ പുതിയ ഉപരിപഠന സാധ്യതകള്‍, തൊഴില്‍ മേഖലകള്‍ എന്നിവ പരിചയപ്പെടുത്തുക, സോഷ്യല്‍ മീഡിയ ദുരുപയോഗം, ലൈംഗിക അരാജകത്വം, തീവ്രവാദ പ്രവണതകള്‍, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവക്കെതിരെ ബോധവല്‍ക്കരണം നടത്തുക, സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളില്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ ഗുണപരമായപങ്കാളിത്തം ഉറപ്പുവരുത്തുക, പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകളും മികവുകളും രാജ്യനന്മക്കും സാമൂഹ്യരംഗത്തും ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രോഫ്‌കോണ്‍ സംഘടിപ്പിക്കുന്നത്.

മാര്‍ച്ച് 8 മുതല്‍ മൂന്ന് ദിനങ്ങളിലായി പ്രോഫ്‌കോണ്‍ പ്രൈം, പ്രോഫ്‌കോണ്‍ ഫ്‌ളോറെറ്റ്‌സ്, പ്രോഫ്‌കോണ്‍ പ്ലസ്, പ്രോഫ്‌കോണ്‍ ബ്ലോബല്‍, പ്രോഫ്‌കോണ്‍ അക്കഡെമിയ, പ്രോഫ്‌കോണ്‍ ട്രഷേഴ്‌സ്, പ്രോഫ്‌കോണ്‍ എക്‌സെല്ലന്‍സ് എന്നീ ഏഴ് വേദികളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലായാണ് സമ്മേളനം നടക്കുക.

ഇന്ത്യക്കകത്ത് നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള അക്കാദമിക് വിദഗ്ദരും പണ്ഡിതന്മാരും 50 സെഷനുകളിലായി 100 ല്‍ പരം വിഷയാവതരണങ്ങള്‍ നടത്തും. രാജ്യത്തെയും വിദേശത്തെയും വിവിധ ക്യാമ്പസുകളില്‍ നിന്നും ആയിരക്കണക്കിന് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും.

വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഡല്‍ഹി ജാമിഅ: ഹംദാര്‍ദ് യൂനിവേഴ്‌സിറ്റി ഡീന്‍ ഡോ. ഫര്‍ഹാന്‍ ജലീസ് അഹമദ് ഉദ്ഘാടനം ചെയ്യും. വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. നസീഫ് പി.പി. അധ്യക്ഷത വഹിക്കും.

മഞ്ഞളാംകുഴി എം.എല്‍.എ. ചടങ്ങില്‍ മുഖ്യാതിഥിയാകും. വിസ്ഡം ഹെല്ത്ത് കെയര്‍ പി.എം. ഷാഹുല്‍ ഹമീദ്, ആസ്റ്റര്‍ മിംസ് യു.എ.ഇ. സി.ഇ.ഒ. ഡോ. ഷെര്‍ബാസ് ബിച്ചു, വിസ്ഡം ഇസ്ലാമിക്ക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് ഒട്ടുമ്മല്‍, പി.പി. റഷീദ് കാരപ്പുറം, മുഹമ്മദ് ഖാന്‍, മുസ്തഫ മദനി എന്നിവര്‍ പ്രഭാഷണം നടത്തും.

വൈകീട്ട് 8 മണിക്ക് നടക്കുന്ന 'ഇന്ത്യയും ന്യുനപക്ഷവും' എന്ന വിഷയത്തെ അധികരിച്ചുള്ള പാനല്‍ ഡിസ്‌ക്കഷനില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., വി. ശശികുമാര്‍, വി.ആര്‍. അനൂപ്, ഡോ. സ്വാബിര്‍ നവാസ്, അഡ്വ. പി.കെ. ഹബീബ് റഹ്മാന്‍, എം.കെ. ഇര്‍ഫാന്‍ എന്നിവര്‍ അതിഥികളായി സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന സെഷനില്‍ ഷാഫി സ്വബാഹി, ശിഹാബ് എടക്കര എന്നിവര്‍ പ്രഭാഷണം നടത്തും.

ശനിയാഴ്ച നടക്കുന്ന സെഷനുകളില്‍ കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, വി.ടി. ബല്‍റാം എം.എല്‍.എ., പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ., എ.എം.യു. മലപ്പുറം സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. അബ്ദുറഷീദ് കെ.എം., ഡോ. ആയിശ അജ്മാന്‍ എന്നിവര്‍ അതിഥികളായി സംബന്ധിക്കും.

ഏഴ് വേദികളില്‍ നിരവധി സെഷനുകളിലായി കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, ഇന്‍ഷാദ് സ്വലാഹി, കെ. നൂറുദ്ധീന്‍ സ്വലാഹി, ഹാരിസ് കായക്കൊടി, അബ്ദുറഷീദ് കുട്ടമ്പൂര്‍, എ.പി. മുനവ്വര്‍ സ്വലാഹി, സി. മുഹമ്മദ് അജ്മല്‍, ഫദ്‌ലുല്‍ ഹഖ് ഉമരി, ഷുറൈഹ് സലഫി, പി.സി. മുസ്തഫ, സി.പി. അബ്ദുല്ല ബാസില്‍, അബ്ദുല്‍ മാലിക്ക് സലഫി, സി.പി. സലീം, കെ. താജുദ്ധീന്‍ സ്വലാഹി, മുജാഹിദ് ബാലുശ്ശേരി, അബ്ദുറഹ്ന്! അന്‍സാരി, ഹംസ മദീനി, ഷമീര്‍ മദീനി,

ത്വല്‍ഹത്ത് സ്വലാഹി, നിസാര്‍ സ്വലാഹി, പി.സി. മുസ്തഫ, അഷര്‍ അബ്ദുല്‍ റസാഖ്, ഷമീര്‍ മുണ്ടേരി, സഹറ സുല്ലമിയ്യ, ഷരീഫ് കാര, ഫൈസല്‍ മൗലവി, അഷ്‌ക്കര്‍ അരിയൂര്‍, ഹംസക്കുട്ടി സലഫി, അബ്ദുറഹ്മാന്‍ ഫാറൂഖി, അഷ്‌ക്കര്‍ ഇബ്രാഹീം, ഹസ്സന്‍ അന്‍സാരി, റാഇഫ് എടക്കനാട്, മുഹമ്മദ് ഷാഫി, നബീല്‍ രണ്ടത്താണി, ഇംത്തിയാസ് അഹ്മദ്, സൈദ് ഹുസൈന്‍, മൊഹീനുദ്ധീന്‍ ഉമരി, ഫര്‍ഹാന്‍ അന്‍വര്‍, ജഅഫര്‍ ടി.ടി., മുഹമ്മദ് ഷാഹിദ് കെ., പി.ഒ. ഫസീഹ്, ഉവൈസ് ഹാറൂന്‍,

ഡോ. നജ്മുദ്ധീന്‍, മുനീര്‍ നജാത്തി, ടി.കെ. അഷ്‌റഫ്,ഡോ. സി. മുഹമ്മദ് റാഫി, പ്രൊഫ. ഹാരിസ് ഇബ്‌നു സലീം, ശബീബ് സ്വലാഹി, അബ്ദുല്‍ ഹമീദ് പറപ്പൂര്‍, പി. ഹര്‍ഷാദ്, മന്‍സൂര്‍ സ്വലാഹി, അബ്ദുല്‍ വാരിസ്, സി.വി. സഫുവാന്‍ ബറാമി, അര്‍ഷദ് താനൂര്‍, ഷഹബാസ് കെ. അബ്ബാസ്, സുഹൈല്‍ അബ്ദുസ്സമദ്, റജ്‌വ ജമാല്‍ വി.പി., ഷാനിബ അബ്ദുല്‍ ലത്തീഫ്, നഹല തമന്ന, ഖദീജ അബ്ദുല്‍ ഹമീദ്, ഡോ. ഷെര്‍മിന്‍ അലി യു.എ.ഇ., ഡോ. മീന, സല്‍മ ബിന്‍ത്ത് ഹൈദര്‍, നുബ്ല എം., ഡോ. റസീല, ഡോ. ഹിസാന ജഹാന്‍, ഡോ. റഫീദ കെ., ഡോ. ജാസ്മിന്‍ പി.പി. തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

ശനിയാഴ്ച നടക്കുന്ന അക്കാദമിക്ക് സെഷന്‍ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലാബ് മുന്‍ ഡയറക്ടര്‍ ഡോ. ആര്‍.കെ. ശര്‍മ ഉദ്ഘാടനം ചെയ്യും. ഡൊ. കെ.പി. ഷിയാസ് സ്വലാഹി അധ്യക്ഷത വഹിക്കും. ഡല്‍ഹി ജാമിഅ ഹംദാര്‍ദ് ഡീന്‍ ഡോ. ഫര്‍ഹാന്‍ ജലീസ് അഹ്മദ്, യു.എ.ഇ. ആസ്റ്റര്‍ സി.ഇ.ഒ. ഡോ. ഷര്‍ബാസ് ബിച്ചു, വയനാട് കെ.വി.എ.എസ്.യു. അസി. പ്രൊഫസ്സര്‍ ഡൊ. ഇ.എം. മുഹമ്മദ്,

കോഴിക്കോട് എന്‍.ഐ.ടി. സ്‌കൂള്‍ ഓഫ് നാനോ സയന്‍സ് & ടെക്‌നോളജി അസി. പ്രൊഫസ്സര്‍ ഡോ. ഹനാസ് ടി., ഐ.ഡി. ഫ്രഷ് ഫുഡ് സി.ഇ.ഒ. പി.സി. മുസ്തഫ, കോണ്‍സൈറ്റ് ടെക്‌നോളജീസ്‌ ്രൈപവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ജാബിര്‍ സബരി ഒമര്‍ എന്നിവര്‍ സംബന്ധിക്കും.

ഞായറാഴ്ച നടക്കുന്ന വിവിധ സെഷനുകളില്‍ മദ്രാസ് ഐ.ഐ.ടി. പ്രൊഫ. അഡ്വ. ഫിറോസ് അലി, ഒളിമ്പ്യന്‍ കെ.ടി. ഇര്‍ഫാന്‍, ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍, പി.കെ. റിഷാദ് അസ്‌ലം, പി. ലുബൈബ്, സയ്യിദ് മുഹമ്മദ് മഷ്ഹൂര്‍, മുഹമ്മദ് സ്വാദിഖ് മദീനി, അബൂബക്കര്‍ സലഫി, ഡോ. സലീല, ഫിറോസ്‌ന ടി., കുഞ്ഞാലി മദനി, ഫാത്തിമ ജിയോഫറി, ഫൗസിയ എം.,

നൗറിന്‍ ജമാല്‍, നിഷാദ് സലഫി, ഫിന്‍ലാന്‍ഡ് നോക്കിയ എഞ്ചിനീയര്‍ ജൈസല്‍ അഷ്‌റഫ്, അഫ്‌സല്‍ സി.പി., ടി.കെ. അജ്‌നാസ്, ഷാദില്‍ കെ.എം., ഡോ. സി. അബ്ദുറഹ്മാന്‍ അദൃശ്ശേരി, മൂസ സ്വലാഹി കാര, നാസിര്‍ ഫാറൂഖി, ശമീര്‍ മദീനി, അബ്ഷര്‍ അലി മഹ്മൂദ്, കെ.വി., മുഹമ്മദ് നിയാസ് ഇ.പി., നവാബ് അബൂബക്കര്‍, അബ്ദുല്‍ ഹാദി ബിന്‍ ഫതഹ്, സൈദ് ഹുസൈന്‍, റാസിഖ് സൗദാഖര്‍, ആദില്‍ സര്‍ഹാന്‍ തുടങ്ങിയവര്‍ സംസാരിക്കും.

ഞായര്‍ ഉച്ചക്ക് നടക്കുന്ന സമാപന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. പ്രോഫ്‌കോണ്‍ സ്വാഗതസംഘം ചെയര്‍മാന്‍ എന്‍. റഷീദ് അധ്യക്ഷത വഹിക്കും.

പി.കെ. കുഞ്ഞാലിക്കുട്ടി എ.പി. മുഖ്യാതിഥിയാകും. വിസ്ഡം യൂത്ത് ജനറല്‍ സെക്രട്ടറി കെ. സജ്ജാദ്, ടി.കെ. അഷ്‌റഫ്, ഹുസൈന്‍ സലഫി, വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന പ്രസിഡന്റ് എ.പി. മുനവ്വര്‍ സ്വലാഹി, സെക്രട്ടറി സെലു അബൂബക്കര്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.

പ്രൊഫഷണല്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി ചൂഷണങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമങ്ങള്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങളിലെവര്‍ദ്ദിച്ചുവരുന്ന ആത്മഹത്യകള്‍ തുടങ്ങിയവ പ്രൊഫ്‌കോണ്‍ ചര്‍ച്ചചെയ്യും.

സമ്മേളനത്തിന്റെ ഭാഗമായി രാജ്യത്തെ പ്രധാന മെട്രോ കേന്ദ്രങ്ങളിലും വിദേശ രാജ്യങ്ങളിമടക്കം സന്ദേശരേഖ വിതരണം, സ്പാര്‍ക്ക് ക്യാമ്പസ് മീറ്റുകള്‍, പ്രീ പ്രോഫ്‌കോണ്‍ സംഗമങ്ങള്‍, മൊബൈല്‍ എക്‌സ്‌പോ, ഇന്റര്‍ കോളേജ് ക്വിസ് മത്സരങ്ങള്‍, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥി സമ്മേളനം, ടെക്‌നിക്കല്‍ വിദ്യാര്‍ത്ഥി സമ്മേളനം, ലഹരി മുക്ത ക്യാമ്പസ് സംഗമങ്ങള്‍, ഗേള്‍സ് ഗാതറിംഗ് തുടങ്ങിയവ സംഘടിപ്പിക്കുകയുണ്ടായി.

Advertisment