Advertisment

പി.എസ്.സി മെറിറ്റ് അട്ടിമറി: സർക്കാർ അനാസ്ഥ അവസാനിപ്പിക്കണം - ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
admin
New Update

മലപ്പുറം:  പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിൽ സർക്കാർ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും പ്രതിസന്ധികളെ മറികടക്കാതെ നടപടി ക്രമങ്ങൾ വൈകിപ്പിച്ചും യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ നിയമനം കൃത്യമായി നടത്താതെയും സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ല സെക്രട്ടേറിയേറ്റ്.

Advertisment

പിന്നാക്ക - പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് മെറിറ്റ് സീറ്റുകളിൽ നിയമനം ലഭിക്കാനുള്ള നിയമപരമായ അവകാശമുണ്ട്. എന്നാൽ അത് നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മെറിറ്റ് സീറ്റുകളിൽ നിന്ന് സംവരണ സമുദായക്കാർ പുറന്തള്ളപ്പെടുന്നതു വഴി, സംവരണത്തിന്റെ ലക്ഷ്യങ്ങൾ തന്നെയാണ് അട്ടിമറിക്കപ്പെടുന്നതെന്നും, പ്രശ്നം പരിഹരിച്ചില്ലെങ്കിൽ യുവജനങ്ങളെ അണി നിരത്തി ഫ്രറ്റേണിറ്റി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നൽകി.

ജില്ല വൈസ് പ്രസിഡന്റ് രജിത മഞ്ചേരി അധ്യക്ഷത വഹിച്ചു. ബഷീർ തൃപ്പനച്ചി, ഹബീബ റസാഖ്, അഫ്സൽ ഹുസൈൻ, ഫാസിൽ മഞ്ചേരി, സുകൈന, ശാഫി കൂട്ടിലങ്ങാടി, ജബ്ബാർ പെരിന്തൽമണ്ണ തുടങ്ങിയവർ സംസാരിച്ചു.

Advertisment