Advertisment

കോടതി വിധി പൂർണ്ണമായും നടപ്പിലാക്കണം - റസാഖ് പാലേരി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം:  വഴിയോര കച്ചവടക്കാരുടെ സമര പോരാട്ടത്തിന്റെയും കോടതിവിധിയുടെയും അടിസ്ഥാനത്തിൽ രാജ്യത്ത് നിയമം നിർമ്മിക്കപ്പെട്ടു എങ്കിലും തൊഴിലാളിക്ക് ഇതിൻറെ ആനുകൂല്യം ലഭിക്കുന്ന വിധത്തിൽ നടപ്പിലാക്കപ്പെടുന്നില്ലന്ന് എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.

Advertisment

publive-image

വഴിയോര കച്ചവട ക്ഷേമസമിതി (FITU) സംസ്ഥാന തല മെമ്പർഷിപ്പ് ക്യാമ്പയിൻ മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തൊഴിലാളിവിരുദ്ധ നിലപാടുകളുമായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും അദ്ധേഹം പറഞ്ഞു.

publive-image

വഴിയോര കച്ചവട ക്ഷേമസമിതി (FITU) സംസ്ഥാന പ്രസിഡന്റ് പരമാനന്ദൻ മങ്കട മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. വഴിയോര കച്ചവട ക്ഷേമസമിതി (FITU) ജില്ലാപ്രസിഡണ്ട് ഇബ്രാഹീം കുട്ടി മംഗലം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കളത്തിങ്ങൽ കുഞ്ഞി മുഹമ്മദ്, ഇബ്രാഹീം കുട്ടി മാറഞ്ചേരി ,ജംഷീർ വാറങ്കോട്, മരക്കാർ എന്നിവർ സംസാരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി സി.കെ അഹമ്മദ് അനീസ് സ്വാഗതവും ട്രഷറർ ഹബീബ് റഹ്മാൻ പൂക്കോട്ടൂർ നന്ദിയും പറഞ്ഞു.

Advertisment