Advertisment

'ഞങ്ങളും കൂടെയുണ്ട്' സൽവ ഹോം കെയറിലെ അന്തേവാസികൾക്ക് സ്വാന്തനവുമായി അൽ ജാമിഅ വിദ്യാർഥികൾ

author-image
admin
New Update

ശാന്തപുരം:  പ്രായത്തിന്റെ അവശതയും നിരാശ്രയത്തിന്റെ ചുളിവുകളുമായി പാണ്ടിക്കാട് സൽവ ഹോം കെയറിൽ എത്തപ്പെട്ട അന്തേവാസികൾക്ക് സ്നേഹവും സ്വാന്തനവുമായി ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ ബിരുദ വിദ്യാർത്ഥികൾ.

Advertisment

publive-image

പാട്ടുപാടിയും അനുഭവങ്ങൾ പങ്കു വെച്ചും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചും വിദ്യാർത്ഥികൾ മണിക്കൂറുകളോളം അവരോടപ്പം ചിലവഴിച്ചു. 'മെഹ്ഫിലെ-സമ' മ്യൂസിക്കൽ ബാന്റ് അവതരിപ്പിച്ച ഖവാലി സന്ധ്യ അന്തേവാസികൾക്ക് പുത്തൻ അനുഭവമായി.

അധ്യാപകരായ ഡോ. കെ. മുഹമ്മദ് നിഷാദ്, ടി. തൻവീർ, മൂസക്കുട്ടി വെട്ടിക്കാട്ടിരി, ഡോ. മുഹമ്മദ് അജ്മൽ, വിദ്യാർത്ഥികളായ ഹിലാൽ സ്വാലിഹ്, കെ. കെ. ഉനൈസ്, കെ.കെ ജുബൈരിയ, സഫീദ മറിയം, ഇബ്‌ഷാറുദ്ധീൻ ശർഖി, കെ. അനസ്, കെ. നസ്രിൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു. വാർദ്ധക്യത്തിലും പ്രസന്നമായിരിക്കാൻ ഒപ്പം ഞാങ്ങളുമുണ്ടാവുമെന്ന് അവർക്ക് വാക്കു കൊടുത്താണ് വിദ്യാർത്ഥികൾ മടങ്ങിയത്

Advertisment